നേമം: യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടുപേരെ നേമം പോലീസ് അറസ്റ്റുചെയ്തു. പൊന്നുമംഗലം താന്നിവിള പുത്തന്‍വീട്ടില്‍ പ്രദീപ്, വെങ്ങാനൂര്‍ ചാനല്‍ക്കര രമാദേവി മന്ദിരത്തില്‍ അനൂപ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 31 ന് വെള്ളായണി പള്ളിക്കു സമീപത്തുവെച്ചാണ് സംഭവം.
പാമാംകോട് സ്വദേശിയായ രാജേഷിനാണ് മർദനമേറ്റത്. പ്രതികള്‍ രാജേഷിനെ ഫോണില്‍ വിളിച്ചുവരുത്തിയശേഷം കെട്ടിയിട്ടു ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് കേസ്. പ്രതികള്‍ക്ക് വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുള്ളതായി പോലീസ് പറഞ്ഞു.