x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡിഎം​എ​ സഹിതം ര​ണ്ട് പേ​ർ പി​ടി​യി​ൽ


Published: June 5, 2026 06:44 AM IST | Updated: June 5, 2026 06:44 AM IST

ക​ഴ​ക്കൂ​ട്ടം: പോ​ത്ത​ൻ​കോ​ട് 20ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ടുപേ​രെ പോ​ലീ​സ് ഡാ​ൻ​സാ​ഫ് സം​ഘം പി​ടി​കൂ​ടി. നാ​ലാ​ഞ്ചി​റ കെ​ജെ​കെ ആ​ശു​പ​ത്രി റോ​ഡി​ൽ താ​മ​സി​ക്കു​ന്ന എ​റ​ണാ​കു​ളം കു​മ്പ​ള​ങ്ങി ചി​റ​യി​ൽ ഹൗ​സി​ൽ അ​ന​ന്ത​കൃ​ഷ്‌​ണ​ൻ (20), ചെ​മ്പ​ഴ​ന്തി അ​ണി​യൂ​ർ ഉ​ദ​യ​ശ്രീ​യി​ൽ അ​ജീ​ഷ് (19) എ​ന്നി​വ​രെ യാണ് അ​റ​സ്റ്റു ചെ​യ്‌​ത​ത്.

ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നു കൊ​യ്ത്തൂർ​ക്കോ​ണ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. സം​ഘ​ത്തി​ലെ പ്ര​ധാ​നി പോലീ​സി​നെ വെ​ട്ടി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഡാ​ൻ​സാ​ഫ് എ​സ്‌.​ഐ. ഫ​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ പോ​ത്ത​ൻ​കോ​ട് പോ​ലീ​സി​നു കൈ​മാ​റി. പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up