ഒഴുക്കിൽപ്പെട്ടവരെ കണ്ടെത്താനായി തെരച്ചിൽ നടത്തുന്നു.
വടകര: മണിയൂര്‍ ചൊവ്വ പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പെട്ട് രണ്ട് പേര് മരണപ്പെട്ട സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ഇരുവരും രക്ഷപ്പെട്ടെന്നായിരുന്നു കേട്ടതെങ്കില്‍ വിയോഗ വാര്‍ത്തയാണ് പിന്നീട് എത്തുന്നത്. പതിയാരക്കര ഒതയോത്ത് ബഷീറിന്റെ മകന് നബീല്‍ (19), ഓര്‍ക്കാട്ടേരി വരപ്രത്ത് പരേതനായ ഹാരിസിന്റെ മകന് സിനാന് (14) എന്നിവരാണ് മരിച്ചത്.
ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്. തുടര്‍ന്ന് വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മണിയൂര്‍ പഞ്ചായത്തിലെ പാലയാട് വില്ലേജ് ഓഫീസിന് പിന്‍വശത്തെ പുഴക്കടവില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം.
നാലംഗ സംഘമാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്.
ബന്ധുവായ നബീലിന്റെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു ഓര്‍ക്കാട്ടേരി സ്വദേശിയായ സിനാന്. അപകട വിവരം അറിഞ്ഞ് നാട്ടുകാരും ഫയര്‍ഫോഴ്സും നടത്തിയ തെരച്ചിലില്‍ ആദ്യം നബീലിനെ കണ്ടെത്തി. ഗുരുതരാവസ്ഥയില്‍ വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റി. രക്ഷപ്പെടുമെന്നായിരുന്നു കരുതിയതെങ്കില്‍ പ്രതീക്ഷ കൈവിട്ടു. ആറോടെയാണ് സിനാന്റെ മൃതദേഹം കണ്ടെടുത്തത്.
വടകര ഫയര്‍ സ്റ്റേഷന് ഓഫീസര്‍ വാസത്ത് ചെയച്ചന്‍കണ്ടി, അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ഷമേജ് കുമാര്‍, പി.കെ. ജെയ്സല്‍, മനോജ് കായണ്ണ, എം. മുകേഷ്, അഖില്‍ നാദാപുരം, ആർ. ദീപക്, മനോജ് സരുണ്‍, ജിജിത്ത്, കൃഷ്ണകുമാര്‍, അക്ഷയ്, അനിത്ത് കുമാര്‍ തുടങ്ങിയവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. മൃതദേഹങ്ങള്‍ വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലാണ്.
Tags : Nattuvishesham DistrictNews DeepikaNews tragedy