ഹരിപ്പാട്: ദേശീയപാതയിൽ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരായ രണ്ടു പെൺകുട്ടികൾക്ക് പരിക്കേറ്റു. തോട്ടപ്പള്ളി വാരിയന്തറയിൽ സഫ (15), പല്ലന പുത്തൂർക്കാവ് വിവേക് നിവാസിൽ വിസ്മയ (15) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിസ്മയയുടെ തലയ്ക്കാണ് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല.
കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള ദൈവം ഹോട്ടലിന് മുന്നിലായിരുന്നു അപകടം. മഹാദേവികാട് സ്വദേശി അനിൽകുമാർ ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണമായതെന്ന് പോലീസ് പറഞ്ഞു. നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിൽ ഇടിച്ച ശേഷമാണ് പെൺകുട്ടികളുടെ മേൽ ഇടിച്ചത്.