x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രേ വ്യാപക പ്ര​തി​ഷേ​ധം


Published: July 6, 2026 06:58 AM IST | Updated: July 6, 2026 06:58 AM IST

അ​തി​രൂ​പ​ത​യ്ക്കു നേ​രേയു​ള്ള ഭീ​ഷ​ണി അ​നു​വ​ദി​ക്കി​ല്ല: മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ

തൃ​ശൂ​ർ: അ​തി​രൂ​പ​ത​യേ​യും അ​ധ്യ​ക്ഷ​നേ​യും അ​വ​ഹേ​ളി​ക്കു​ന്ന​തി​നെ​തി​രേ​യും ജൂ​ബി​ലി - അ​മ​ല ആ​ശു​പ​ത്രി​ക​ളെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രേ​യും ഇ​ട​വ​ക​ക​ളി​ൽ പ്ര​തി​ഷേ​ധ​ദി​നം ആ​ച​രി​ച്ചു.


അ​തി​രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം വ​ല​ക്കാ​വ് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ നി​ർ​വ​ഹി​ച്ചു.


തെ​റ്റു​പ​റ്റി​യ​വ​ർ അ​തു മ​ന​സി​ലാ​ക്കി തി​രി​കേ വ​ര​ണ​മെ​ന്നും രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ന്ന നി​യ​മ​വ്യ​വ​സ്ഥ​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ജു പ​ന​യ്ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പൂ​ത്തൂ​ർ ഫൊ​റോ​ന കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഡേ​വി​സ് ക​ണ്ണൂ​ക്കാ​ട​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ബേ​ബി നി​ര​പ്പേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.ഫൊ​റോ​ന​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ ഫൊ​റോ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും ഭാ​ര​വാ​ഹി​ക​ളും ഇ​ട​വ​കാം​ഗ​ങ്ങ​ളും പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

ദേവാലയങ്ങളിൽ പ്രതിഷേധമിരന്പി

തൃ​ശൂ​ർ: ആ​ന്പ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി, ചു​വ​ന്ന​മ​ണ്ണ് സെ​ന്‍റ് ജോ​സ​ഫ് നി​ർ​മല​ഗി​രി, കി​ള്ളി​മം​ഗ​ലം ഇ​ട​വ​ക പ​ള്ളി, മു​ക്കാ​ട്ടു​ക​ര ഇ​ട​വ​ക, കു​ന്നം​കു​ളം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക, മ​ണ്ണു​ത്തി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ച​ർ​ച്ച്, ക​ണ്ണം​കു​ള​ങ്ങ​ര ക്രി​സ്തു​രാ​ജ പ​ള്ളി, നെ​ല്ല​ങ്ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക, നെ​ല്ലി​ക്കു​ന്ന് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി, ചിയ്യാരം വിജയമാതാ പള്ളി, ഗുരുവായൂർ സെന്‍റ് ആന്‍റണീസ് പള്ളി, കാവീട് സെന്‍റ് ജോസഫ്സ് പള്ളി, വ​ല​പ്പാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി, മു​ക്കാ​ട്ടു​ക​ര സെ​ന്‍റ് ജോ​ർ​ജ​സ് പ​ള്ളി, എ​റ​വ് സെ​ന്‍റ് തെ​രേ​സാ​സ് ക​പ്പ​ൽ​പ​ള്ളി, മ​ച്ചാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി, മു​ള്ളൂ​ർ​ക്ക​ര സെ​ന്‍റ് ആ​ന്‍റ്ണീ​സ് പ​ള്ളി, ക​രു​മ​ത്ര പ​രി​ശു​ദ്ധ ആ​രോ​ഗ്യ​മാ​താ പ​ള്ളി, മു​ണ്ടൂ​ര്‍ പ​രി​ശു​ദ്ധ ക​ര്‍​മ​ല​മാ​താ പ​ള്ളി, മു​ക്കാ​ട്ടു​ക​ര സെ​ന്‍റ് ജോ​ർ​ജ​സ് ഇ​ട​വ​ക പ​ള്ളി, വ​രാ​ക്ക​ര സൗ​ത്ത് ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ള്ളി, മ​രി​യാ​പു​രം പ​ള്ളി, കോ​നി​ക്ക​ര ഫാ​ത്തി​മ​നാ​ഥ പ​ള്ളി, ഒ​ള​രി ലി​റ്റി​ൽ​ഫ്ല​വ​ർ പ​ള്ളി, വെ​ണ്ടോ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി, അ​ത്താ​ണി പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ പ​ള്ളി, വ​ട​ക്ക​ൻ​പു​തു​ക്കാ​ട് പ​രി​ശു​ദ്ധ ക​ർ​മ​ല​മാ​താ​വി​ൻ ദേ​വാ​ല​യം, അ​ത്താ​ണി പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ൻ പ​ള്ളി തുടങ്ങിയ ദേവാലയങ്ങളിൽ ഇന്നലെ പ്രതിഷേധ സംഗമങ്ങൾ നടന്നു.

ഫൊറോനാതല പ്രതിഷേധങ്ങൾ

ചേ​ല​ക്ക​ര: യു​എ​ൻ​എ​യു​ടെ സ​മ​ര​ത്തി​ന്‍റെ മ​റ​വി​ൽ അ​തി​രൂ​പ​ത​യ്ക്കു നേ​രെ​യു​ള്ള ഭീ​ഷ​ണി അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ചേലക്കരയിൽ പ​റ​ഞ്ഞു. ചേ​ല​ക്ക​ര ഫൊ​റോ​ന​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​ദ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ജോ​ഷി വ​ട​ക്ക​ൻ, ചേ​ല​ക്ക​ര ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യ്സ​ൻ പു​ലി​ക്കോ​ട്ടി​ൽ, ഫാ. ​ഡേ​വി​ഡ് നെ​റ്റി​ക്കാട​ൻ, അ​നൂ​പ് പു​ന്ന​പ്പു​ഴ, അ​ഖി​ൽ ജോ​സ്, സി​ബി കൊ​ള്ളി​കു​ള​വി​ൽ, റാ​ണി ബാ​ബു, ആ​ൽ​ഫി​ൻ മ​നോ​ജ്, ഷാ​ജു ജോ​സ​ഫ്, ഫാ. ​ജോ​മോ​ൻ ഇ​മ്മ​ട്ടി, ഫാ. ​സി​ജോ ചെ​റു​വ​ത്തൂ​ർ, ഫാ. ​ബാ​സ്റ്റി​ൻ ആ​ല​പ്പാ​ട്ട്, ഫാ. ​മി​ഥു​ൻ ചു​ങ്ക​ത്ത്, ഫാ. ​എ​ബി​ൾ ചി​റ​മ്മ​ൽ, ഫാ. ​നി​ർ​മൽ അ​ക്ക​ര​പ്പ​ട്ട്യേക്ക​ൽ, ഫാ. ​ബ്രി​ന്‍റോ, സി​സ്റ്റ​ർ ജു​വാ​ൻ, സി​സ്റ്റ​ർ ലീ​മ, സ​ജി ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഒ​ല്ലൂ​ർ: ജൂ​ബി​ലി, അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രു​ടെ സ​മ​ര​ത്തി​ന്‍റെ മ​റ​വി​ൽ സ​ഭാവി​രു​ദ്ധ ശ​ക്തി​ക​ളു​മാ​യി ഒ​ത്തു​ചേ​ർ​ന്നു തൃ​ശൂ​ർ അ​തി​രൂ​പ​ത​ക്കും അ​തി​രൂ​പ​ത അ​ധ്യ​ക്ഷ​നും എ​തി​രെ നി​ര​ന്ത​ര​മാ​യ അ​വ​ഹേ​ള​ന​ങ്ങ​ൾ തു​ട​രു​ന്ന​തി​ൽ ഒ​ല്ലൂ​ർ സെ​ന്‍റ് ആന്‍റ​ണീ​സ് ഫൊ​റോ​ന ഇ​ട​വ​കാം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

ഒ​ല്ലൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ​. വ​ർ​ഗീ​സ് കു​ത്തൂ​ർ, അ​സി​. വി​കാ​രി​മാ​രാ​യ ഫാ​. ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ, ഫാ.​ ജി​ജോ ത​റ​യി​ൽ, ഡീ​ക്ക​ൻ സി​റി​ൽ വ​ട്ട​ക്കാ​ട്ടു​ശേ​രി, ട്ര​സ്റ്റിമാ​രാ​യ ജൈ​സ​ൺ പോ​ൾ പ്ലാ​ക്ക​ൽ, ആ​ന്‍റണി ജോ​ർ​ജ് അ​ക്ക​ര, ഷാ​ജു പ​ടി​ക്ക​ല, ജോ​ഫി ചി​റ​മ്മ​ൽ കേ​ന്ദ്രസ​മി​തി ക​ൺ​വീ​ന​ർ ഡേ​വി പ​ടി​ക്ക​ൽ, ഫൊ​റോ​ന കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഇ.​ജെ.​ ആ​ന്‍റണി, പിആ​ർഒ ​ജ​സ്റ്റി​ൻ പേ​രു​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പാ​ല​യൂ​ർ

യു​എ​ൻഎയു​ടെ​യും സ​ഭാ വി​രു​ദ്ധ​ശ​ക്തി​ക​ളു​ടെ​യും​ അ​വ​ഹേ​ള​ന​ങ്ങ​ൾ​ക്കെ​തി​രെ പാ​ല​യൂ​ർ മാ​ർതോ​മ ​മേ​ജ​ർ ആ​ർ​ക്കി​ എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥ​കേ​ന്ദ്രം ഇ​ട​വ​ക​ക്കാ​ർ ​പ്ര​തി​ഷേ​ധറാ​ലി​ ന​ട​ത്തി.​ ജൂ​ബി​ലി, അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക​ളെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​യും പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ഫൊ​റോ​ന വി​കാ​രികൂ​ടി​യാ​യ ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ. ഡേ​വി​സ് ക​ണ്ണ​മ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹവി​കാ​രി ഫാ. ​നി​തി​ൻ താ​ഴ​ത്ത് അ​ധ്യ​ക്ഷനാ​യി​രു​ന്നു. ​ട്ര​സ്റ്റി​മാ​രാ​യ ഫ്രാ​ൻ​സി​സ് ചി​രി​യ​ങ്ക​ണ്ട​ത്ത്, ഫ്രാ​ൻ​സി ചൊ​വ​ല്ലൂ​ർ, പി.​എ. ഹൈ​സ​ൺ, സേ​വി​യ​ർ വാ​ക​യി​ൽ കു​ടും​ബകൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി ക​ൺ​വീ​ന​ർ സി.​ടി. ഫി​ലി​പ്പ്, ഏ​കോ​പ​ന സ​മി​തി ക​ൺ​വീ​ന​ർ സി.ജെ.​ ഷാ​ജു, സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​യ് ചി​റ​മ്മ​ൽ, പിയൂ​സ് ചി​റ്റി​ല​പ്പി​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വ​ട​ക്കാ​ഞ്ചേ​രി

യു​എ​ൻ​എ​യു​ടെ​യും സ​ഭാ​വി​രു​ദ്ധ ശ​ക്തി​ക​ളു​ടെ​യും അ​വ​ഹേ​ള​ന​ങ്ങ​ൾ​ക്കെ​തി​രെ വ​ട​ക്കാ​ഞ്ചേ​രി ഫൊ​റോ​ന കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ദി​ന​വും വി​ശ​ദീ​ക​ര​ണ യോ​ഗ​വും വ​ട​ക്കാ​ഞ്ചേ​രി സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ഴ്സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു. ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ത​ര​ക​ൻ, ഫാ. ​ആ​ൽ​വി​ൻ പാ​ട്ടി​യേക്ക​ൽ, റോ​ണി അ​ഗ​സ്റ്റി​ൻ, അ​ജ​യ​ൻ അ​ങ്ക​മാ​ലി, അ​ഡ്വ. എ​ഡി​സ​ൺ തോ​മ​സ്, ജോ​ണി​തൈ​ക്കാ​ട്ടി​ൽ, ജോ​യി ചി​റ്റി​ല​പ്പി​ള്ളി, ജി​ജി എ​ട​ക്ക​ള​ത്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​റ്റം

യു​എ​ൻ​എയു​ടെ​യും സ​ഭ​ാവി​രു​ദ്ധശ​ക്തി​ക​ളു​ടെ​യും അ​വ​ഹേ​ള​ന​ങ്ങ​ൾ​ക്കെ​തി​രെ മ​റ്റം സെ​ന്‍റ്് തോ​മ​സ് ഫൊറോന ദേ​വാ​ല​യ​ത്തി​ൽ പ്ര​തി​ഷേ​ധ​ദി​ന​മാ​യി ആ​ച​രി​ച്ചു. പ്ര​തി​ഷേ​ധയോ​ഗം ഇ​ട​വ​ക വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ആ​ളൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​കൈ​ക്കാ​ര​ന്മാ​രാ​യ സി.​കെ. ജോ​യ്, ഷാ​ജ് കെ. ​സൈ​മ​ൺ, എം.​ജെ.​ജോ​ഷി, സി.​ടി.​സ് പാ​ർ​ട്ട​ക്സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​റ​പ്പൂ​ർ: ജൂ​ബി​ലിമി​ഷ​ൻ - അ​മ​ല ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രു​ടെ സ​മ​ര​ത്തി​ന്‍റെ മ​റ​വി​ൽ, തൃ​ശൂ​ർ അ​തി​രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തിനെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കാ​നും അ​തി​രൂ​പ​ത ആ​സ്ഥാ​ന​ത്തെ ല​ക്ഷ്യംവ​ച്ച് അ​വ​ഹേ​ള​ന​ങ്ങ​ൾ ന​ട​ത്താ​നു​മു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ പ​റ​പ്പൂ​ർ സെ​ന്‍റ്് ജോ​ൺ നെ​പും​സ്യാ​ൻ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് അ​യ​ക്കാ​നു​ള്ള ഭീ​മ​ഹ​ർ​ജി​ക്കു​ള്ള ഒ​പ്പുശേ​ഖ​ര​ണം ന​ട​ത്തി.

പു​ത്തൂ​ർ: യു​എ​ൻ​എയു​ടെ​യും സ​ഭാവി​രു​ദ്ധ ശ​ക്തി​ക​ളുടെയും അ​വ​ഹേ​ള​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക, അ​തി​രൂ​പ​ത അ​ധ്യ​ക്ഷ​നേ​യും അ​തി​രൂ​പ​ത​യേയും അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക സ​ഭാസ്ഥാ​പ​ന​ങ്ങ​ളാ​യ ജൂ​ബി​ലി - അ​മ​ല ആ​ശു​പ​ത്രി​ക​ളെ ത​ക​ർ​ക്കു​ന്ന രീ​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽ പ്ര​തി​ഷേ​ധ​മി​ര​മ്പി.​ പു​ത്തൂ​ർ ഫൊ​റോ​ന കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ട്ടു​കാ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ൽ വി​കാ​രി ഫാ​. ഡോ. ആ​ന്‍റോ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പു​ത്തൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ​. ജോ​ജു പ​ന​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫാ​. നി​തി​ൻ മു​രി​ങ്ങ​ത്തേ​രി, ഫാ. ​ജ​സ്റ്റി​ൻ എ​ലു​വ​ത്തി​ങ്ക​ൽ, ഫൊ​റോ​ന കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​ഡേ​വി​സ് ക​ണ്ണൂ​ക്കാ​ട​ൻ, കെ​സി​വൈ​എം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​മ​ൽ ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. യോ​ഗ​ത്തി​ൽ ഫൊ​റോ​ന​യി​ലെ മ​റ്റു ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള വി​കാ​രി​മാ​രും കൈ​കാ​ര​ൻ​മാ​രും ഫൊ​റോ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും പ​ള്ളി പ്ര​തി​നി​ധി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

K-Rail Survey K-Rail Survey

Tags : nattu vishesham Widespread protest

Recent News

Corehub Up