x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സി​ടി​ച്ച് വെ​യി​റ്റിം​ഗ് ഷെ​ഡ് ത​ക​ര്‍​ന്നുവീണു


Published: July 6, 2026 07:03 AM IST | Updated: July 6, 2026 07:03 AM IST

കെ​എ​സ്ആ​ര്‍​ടി​സി ബ​സ്സി​ടി​ച്ച് ത​ക​ര്‍​ന്ന ചൂ​ഴ​മ്പാ​ല നാ​ദ​ബ്ര​ഹ്‌​മ​ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡ്ഡ്.

പേ​രൂ​ര്‍​ക്ക​ട: ബ​സി​ടി​ച്ച് വെ​യി​റ്റിം​ഗ് ഷെ​ഡി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു. ചൂ​ഴ​മ്പാ​ല നാ​ദ​ബ്ര​ഹ്മ​ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡ്ഡാ​ണ് ത​ക​ര്‍​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം.

മ​രു​തൂ​രി​ല്‍​നി​ന്ന് മു​ക്കോ​ല​യ്ക്ക​ല്‍ വ​ഴി കി​ഴ​ക്കേ​ക്കോ​ട്ട​യി​ലേ​ക്കു​വ​ന്ന ഇ​ല​ക്ട്രി​ക് ബ​സി​ടി​ച്ചാ​ണ് വെ​യി​റ്റിം​ഗ് ഷെ​ഡ് ത​ക​ര്‍​ന്ന​ത്. മ​റ്റൊ​രു വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡ്ഡി​ന്‍റെ തൂ​ണി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഷെ​ഡ്ഡി​ന്‍റെ മേ​ല്‍​ക്കൂ​ര നി​ലം​പൊ​ത്തി.

കി​ഴ​ക്കേ​ക്കോ​ട്ട​യി​ലേ​ക്കും എം​ജി റോ​ഡി​ലേ​ക്കും യാ​ത്ര​ചെ​യ്യു​ന്ന​തി​ന് നി​ര​വ​ധി യാ​ത്രി​ക​ര്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്ന​താ​ണ് ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡ്. ചൂ​ഴ​മ്പാ​ല റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ മു​ന്‍​കൈ​യെ​ടു​ത്ത് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് നി​ര്‍​മി​ച്ച​താ​ണ് ഈ ​ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡ്.

ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ല​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​സ് ഡി​പ്പോ അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും റ​സി. അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up