x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കീ​രി​ടം സി​നി​മ പു​റ​ത്തി​റ​ങ്ങി​യി​ട്ട് 37 വ​ര്‍​ഷം : ഓ​ര്‍​മക​ളെ ത​ലോ​ടി വെ​ള്ളാ​യ​ണി​ കി​രീ​ടം പാ​ലം

പാ​പ്പ​നം​കോ​ട് രാ​ജ​ന്‍
Published: July 6, 2026 07:01 AM IST | Updated: July 6, 2026 07:01 AM IST

1. പു​ന​ർ​നി​ർ​മി​ച്ച കി​രീ​ടം പാ​ലം

നേ​മം: മോ​ഹ​ന്‍​ലാ​ലി​ന്‍റെ കി​രീ​ടം സി​നി​മ പു​റ​ത്തി​റ​ങ്ങി​യി​ട്ട് നാ​ളെ 37 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​കും. കി​രീ​ടം സി​നി​മ​യി​ലൂ​ടെ പ്ര​ശ​സ്ത​മാ​യ ക​ല്ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കി​രീ​ടം പാ​ലം ഇ​ന്നും ആ​രാ​ധ​ക​ര്‍​ക്ക് ഹ​ര​മാ​ണ്. വെ​ള്ളാ​യ​ണി എ​ന്ന കൊ​ച്ചു ഗ്രാ​മ​ത്തി​ലെ ക​ന്നു​കാ​ലിച്ചാ ലും കു​റു​കെ​യു​ള്ള പാ​ല​വു​മാ​യി​രു​ന്നു കി​രീ​ടം സി​നി​മ​യി​ലെ പാ​ട്ടി​ലെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം.

"ക​ണ്ണീ​ര്‍ പൂ​വി​ന്‍റെ ക​വി​ളി​ല്‍ ത​ലോ​ടി' എ​ന്നു തു​ട​ങ്ങു​ന്ന പാ​ട്ടി​നു പാ​ശ്ച​ത്ത​ല​മാ​യ​ത് ഈ ​പാ​ല​വും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളു​മാ​ണ്. ഈ ​സി​നി​മ​യ്ക്ക് ശേ​ഷ​മാ​ണു പാ​ലം കി​രീ​ടം പാ​ലം എ​ന്ന​റി​യ​പ്പെ​ട്ടു തു​ട​ങ്ങി​യ​ത്. കി​രീ​ടം സി​നി​മ ചെ​യ്ത​പ്പോ​ളുണ്ടാ​യി​രു​ന്ന പാ​ലം കാ​ല​ക്ര​മേ​ണ ന​ശി​ച്ച​പ്പോ​ള്‍ പു​തി​യ പാ​ലം നി​ര്‍​മിക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ പാ​ല​ത്തി​നോ​ടു ചേ​ര്‍​ന്ന റോ​ഡി​ന് തി​ല​ക​ന്‍ റോ​ഡ് എ​ന്നു നാ​മ​ക​ര​ണം ചെ​യ്തി​ട്ടു​മു​ണ്ട്. സി​നി​മാ ടൂ​റി​സം പ​ദ്ധ​തി​യും വെ​ള്ളാ​യ​ണി കി​രീ​ടം പാ​ല​ത്തി​ല്‍ തു​ട​ങ്ങിക്ക​ഴി​ഞ്ഞു. വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​നു കീ​ഴി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാക്കു​ന്ന​ത്.

1.22 കോ​ടി​യാ​ണ് ഈ ​പ​ദ്ധ​തി​ക്കാ​യി വി​നി​യോ​ഗി​ക്കു​ന്ന​ത്. കിരീ​ടം സി​നി​മ​യു​ടെ പേ​രി​ല​റി​യ​പ്പെ​ടു​ന്ന പാ​ല​ത്തി​ന്‍റെ​യും ഭംഗിയും വെ​ള്ളാ​യ​ണി കാ​യ​ലിന്‍റെ മ​നോ​ഹാ​രി​ത​യും ആ​സ്വ​ദി​ക്കാ​ന്‍ ക​ഴി​യു​ന്ന​വി​ധ​ത്തി​ലും സി​നി​മ​യു​ടെ ദൃ​ശ്യ​ങ്ങ​ളും മ​ന​സി​ല്‍ പ​തി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​മാ​ണ് സി​നി ടൂ​റി​സം പ​ദ്ധ​തി.

കി​രീ​ടം സി​നി​മ​യി​ലെ നാ​സ​റി​ന്‍റെ ചാ​യ​ക്ക​ട​യെ ഓ​ര്‍​മ​പ്പെ​ടു​ത്തു​ന്ന "നാ​സ​ര്‍ ക​ഫേ' എ​ന്ന പേ​രി​ല്‍ ചാ​യ​ക്ക​ട​യും മോ​ഹ​ന്‍​ലാ​ലി​ന്‍റെ​യും പാ​ര്‍​വതി​യു​ടെ​യും താ​ര​ശി​ല്പങ്ങ​ള്‍, വെ​ള്ളാ​യ​ണി കാ​യ​ല്‍ കാ​ഴ്ച​ക​ള്‍ ആ​സ്വാ​ദി​ക്കു​ന്ന​തി​നു സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ഇ​രി​പ്പി​ടം, വി​ശ്ര​മക്കൂടാ​ര​ങ്ങ​ള്‍, സി​നി​മ​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ക​ലാ​സൃ​ഷ്ടി​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം, പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ണ്ട്. പ​ദ്ധ​തി ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി വെ​ള്ളാ​യ​ണി​യി​ലെ കി​രീ​ടം പാ​ല​വും മാ​റും.

ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി സി​നി ടൂ​റി​സം പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ദി​വ​സ​വും നി​ര​വ​ധി പേ​രാ​ണ് കി​രീ​ടം പാ​ലം കാ​ണാ​നും കാ​യ​ല്‍ കാ​ഴ്ച​കൾക്കുമായി എ​ത്തു​ന്ന​ത്. കി​രീ​ടം പാ​ല​വും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും അ​പൂ​ര്‍​വ​യി​നം പ​ക്ഷി​ക​ളു​ടെ ആ​വാ​സ കേന്ദ്രം കൂടിയാണ്. ഇ​വി​ടെ ചി​ത്ര​ങ്ങ​ളെ​ടു​ക്കു​വാ​നെ​ത്തു​ന്ന​വ​ര്‍​ക്ക് പു​റ​മെ ക​ല്യാ​ണ ഫോ​ട്ടോ ഷൂ​ട്ടി​നും സി​നി​മ, സീ​രി​യ​ല്‍, ഷോ​ര്‍​ട്ട് ഫി​ലിം ഷൂ​ട്ടിംഗിനു​മാ​യി എത്തുന്നവരും ഏ റെയാണ്. ക​ന്നു​കാ​ലിച്ചാ​ലി​നോ​ട് ചേ​ര്‍​ന്ന ബ​ണ്ട് റോ​ഡ് പ്ര​ഭാ​ത സ​വാ​രി​ക്കാ​രു​ടെ ഇ​ഷ്ടസ്ഥ​ലം കൂ​ടി​യാ​ണ്. കി​രീ​ടം പാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സി​നി​മ പ്ര​വ​ര്‍​ത്ത​ക​രും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

ജാ​ല​കം സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തുപ്ര​വ​ര്‍​ത്ത​ക​ൻ ശാ​ന്തി​വി​ള പ​ദ്മകു​മാ​റാ​ണ് കി​രീ​ടം പാ​ലം പു​ന​ര്‍ നി​ര്‍​മിക്കാ​നുള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. ഈ ​മാ​സം 10ന് ​കി​രീ​ടം സി​നി​മ​യു​ടെ പ​രി​ഷ്‌​ക​രി​ച്ച പ​തി​പ്പ് പു​റ​ത്തി​റ​ങ്ങു​ന്ന​തോ​ടെ കി​രീ​ടം പാ​ല​വും വീ​ണ്ടും ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യാ​ണ്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up