കാർ കുഴിയിലേക്കു മറിഞ്ഞ നിലയിൽ.
അമ്പൂരി: അമ്പൂരി മായത്ത് വീണ്ടും കാറപകടം. റോഡിൽ നിന്നും കാർ അടുത്തുള കഴിയിലേക്ക് മറിയുകയായിരുന്നു. ഏതാനും ദിവസത്തിനുള്ളിൽ മൂന്നാമത്തെ കാറപകടമാണ് അമ്പൂരി മായത്ത് കുരിശടിയ്ക്ക് സമീപം ഇന്നലെ വൈകുന്നേരം ഉണ്ടായത്. ആർക്കും പരുക്ക് പറ്റിയിട്ടില്ല. അമ്പൂരിയിൽ വന്ന വിനോദ സഞ്ചാരികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്.
പൊതുവേ ഇടുങ്ങിയ പഞ്ചായത്ത് റോഡുകളിൽ ടാർവിട്ട് വണ്ടി ഇറക്കാൻ അല്പം പോലും സ്ഥലം ഇല്ലാത്തതും അറിയാതെ ഇറക്കിപ്പോയാൽ വശങ്ങൾ ഇടിഞ്ഞ് താഴുന്ന സ്ഥിതിയുമാണ്. ഓടകൾ കോൺക്രീറ്റ് ചെയ്യാത്തതും പ്രതിസന്ധിയാണ്. അമ്പൂരിയിലെ ടൂറിസ്റ്റ് സ്പോട്ടുകളിൽ ഇപ്പോൾ കൂടുതലായി വാഹനങ്ങൾ എത്തുന്നുണ്ട്.