x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ : ഭ​ര​ണ​സ്തം​ഭ​നം മേ​യ​റു​ടെ പി​ടി​വാ​ശി​മൂ​ല​മെ​ന്നു വി. ​ശി​വ​ൻ​കു​ട്ടി


Published: July 6, 2026 06:58 AM IST | Updated: July 6, 2026 06:58 AM IST

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​ര​ത്തെ പൂ​ർ​ണ​മാ​യ ഭ​ര​ണ​സ് തം​ഭ​ന​ത്തി​ലേ​ക്കും പ്ര​തി​സ​ന്ധി​യി​ലേ​ക്കും ത​ള്ളി​വി​ട്ടി​രി​ക്കു​ന്ന​തു മേ​യ​റു​ടെ അ​നാ​വ​ശ്യ പി​ടി​വാ​ശി​മൂ​ല​മാ​ണെ​ന്നു മു​ൻ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കാ​പ്പ കേ​സി​ലെ പ്ര​തി​യെ ര​ക്ഷി​ക്കാ​ൻ വേ​ണ്ടി​യു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ളാ​ണ് കോ​ർ​പ​റേ​ഷ​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പാ​ടെ ത​ക​ർ​ത്ത​ത്. ന​ഗ​ര​ത്തി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി നി​ല​ച്ചമ​ട്ടാ​ണ്.

ത​ല​സ്ഥാ​നന​ഗ​രം മാ​ലി​ന്യ​ക്കൂ​ന്പാ​ര​മാ​യി. മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം പേ​രി​നു​പോ​ലും ന​ട​ക്കു​ന്നി​ല്ല. തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്താ​ത്ത​തി​നാ​ൽ ന​ഗ​രം ഇ​രു​ട്ടി​ലാ​ണ്. കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി സ്തം​ഭി​ച്ചു. ഇ​തി​നി​ടെ ഓ​ഫീ​സി​ലെ വി​ല​പ്പെ​ട്ട ഒൗ​ദ്യോ​ഗി​ക രേ​ഖ​ക​ൾ വ്യാ​പ​ക​മാ​യി ക​ട​ത്താ​നു​ള്ള നീ​ക്ക​മാ​ണു ന​ട​ക്കു​ന്ന​ത്. കൗ​ണ്‍​സി​ല​ർ​മാ​രു​ടെ അ​റ്റ​ൻ​ഡ​ൻ​സ് ബു​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ ക​ട​ത്താ​നാ​ണ് ശ്ര​മം. സ​ർ​ക്കാ​ർ നി​ശ്ച​യി​ക്കു​ന്ന സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​യെ​ക്കൊ​ണ്ട് ഇ​ക്കാ​ര്യം അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്നും വി. ശി വൻകുട്ടി ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ർ​പ​റേ​ഷ​നി​ൽ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി കൂ​ടു​ന്നി​ല്ല. കൗ​ണ്‍​സി​ൽ യോ​ഗം പോ​ലും ചേ​രാ​ൻ ക​ഴി​യാ​ത്ത വി​ധം അ​രാ​ജ​ക​ത്വ​ം നി​ല​നി​ൽ​ക്കു​ന്നു. കോ​ർ​പ​റേ​ഷ​നു​ള്ളി​ൽ ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ ധി​ക്കാ​ര​ത്തോ​ടെ​യാ​ണ് പെ​രു​മാ​റു​ന്ന​ത്. എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് നേ​രെ ബി​ജെപി കൗ​ണ്‍​സി​ല​ർ​മാ​ർ വ​ലി​യ രീ​തി​യി​ലു​ള്ള മ​ർ​ദ​ന​മാ​ണ് അ​ഴി​ച്ചു​വി​ടു​ന്ന​ത്. കൗ​ണ്‍​സി​ല​ർ സു​ഗ​ത​ന്‍റെ വാ​ർ​ഡി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​മാ​യി യാ​തൊ​രു വി​ക​സ​ന-​ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നി​ല്ല.

ത​ല​സ്ഥാ​ന ന​ഗ​രി​യെ ത​ക​ർ​ച്ച​യി​ൽനി​ന്നു ര​ക്ഷി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം സു​ഗ​മ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up