x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെപ്റ്റിക് ടാങ്കിൽവീണ വയോധികയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി


Published: July 6, 2026 06:57 AM IST | Updated: July 6, 2026 06:57 AM IST

സെപ്റ്റിക് ടാങ്കിൽവീണ വ​യോ​ധി​ക​യെ അ​ഗ്നി​ര​ക്ഷാ​സേ​ന പു​റ​ത്തെ​ത്തി​ച്ച​പ്പോ​ൾ.

വി​ഴി​ഞ്ഞം: സെ​പ്റ്റി​ക് ടാ​ങ്ക് ത​ക​ർ​ന്ന് 15 അ​ടി​യോ​ളം താ​ഴ്ച​യി​ൽ അ​ക​പ്പെ​ട്ട​വ​യോ​ധി​ക​യ്ക്ക് ര​ക്ഷ​ക​രാ​യി​വി​ഴി​ഞ്ഞം ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സേ​ന. ക​ല്ലി​യൂ​ർ സ്വ​ദേ​ശി​നി​യും സീ​രി​യ​ൽ ന​ടി​യു​മാ​യ വ​സ​ന്ത​കു​മാ​രി അ​മ്മ (75) യാ ​ണു ടാ​ങ്കി​നു​ള്ളി​ൽ വീ​ണ​ത്.

ബ​ക്ക​റ്റി​ൽ വെ​ള്ള​വു​മാ​യി വ​രു​ന്ന​തി​നി​ടെ സ്ലാ​ബ് പൊ​ട്ടി ടാ​ങ്കി​നു​ള്ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ വി​ഴി​ഞ്ഞം ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ച്ചു. വീ​ട്ടു​കാ​ർ ഇ​റ​ക്കി കൊ​ടു​ത്ത ലാ​ഡ​റി​ൽ ഒ​രു കൈ​യി​ൽ തൂ​ങ്ങി കാ​ലു​ക​ൾ മു​ങ്ങി​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു വ​യോ​ധി​ക. ഒ​രു കൈ​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

കൈ ​ത​ള​ർ​ന്നു മു​ങ്ങി​ത്താ​ഴാ​റാ​യ വ​യോ​ധി​ക​യെ സേ​നാം​ഗം താ​ങ്ങി നി​ർ​ത്തി​യ ശേ​ഷം ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. നെ​റ്റി​ന്‍റെ​യും റോ​പ്പി​ന്‍റെ​യും ലാ​ഡ​റി​ന്‍റെ​യും സ​ഹാ​യ​ത്താ​ൽ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് വ​യോ​ധി​ക​യെ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ പു​റ​ത്തെ​ത്തി​ച്ച​ത്. പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു​മാ​റ്റി.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up