വിഴിഞ്ഞം : സ്വകാര്യ ഫൈനാൻസ് സ്ഥാപനത്തിലെ ജീവനക്കാരികൾ അത്മഹത്യക്ക് ശ്രമിച്ച് ഒരാൾ മരിക്കുകയും ഒരാൾ ഗുരുതരവസ്ഥയിൽ ചികിത്സയിലുമായ സംഭവത്തിൽ ഇടനിലക്കാരിയായ സ്ത്രീയെ അറസ്റ്റുചെയ്തു. വെങ്ങാനൂർ പനങ്ങോട് ശ്യാമളാലയത്തിൽ സിന്ധുകുമാരി (53) യാണ് പോലീസിന്റെ പിടിയിലായത്.
യുവതിയുടെ മരണവിവരമറിഞ്ഞ് ഒളിവിൽ പോയ ഇവരെ നരുവാമൂട്ടിലുളള ബന്ധുവീട്ടിൽ നിന്നാണു വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. ആത്മഹത്യപ്രേരണ, വഞ്ചന എന്നീ വകുപ്പുകളനുസരിച്ചാണ് ഇവർക്കെതിരെ കേസെടുത്തത്.
വിഴിഞ്ഞം വെണ്ണിയൂർ നെല്ലി വിള ജയാ ഭവനിൽ വിഷ്ണു മോന്റെ ഭാര്യ അഞ്ജു (28) ആണ് മരിച്ചത്. സുഹൃത്ത് ചാവടിനട സ്വദേശി രാജീവിന്റെ ഭാര്യ ഐശ്വര്യ (26) ചികിത്സയിലാണ്.
സൂര്യ എന്ന ഫൈനാസിന്റെ വിഴിഞ്ഞം ശാഖയിലെ ജീവനക്കാരിയായ അഞ്ജുവും അമരവിള ശാഖയിലെ ജീവനക്കാരിയായ ഐശ്വര്യയും ആത്മഹത്യക്ക് ശ്രമിക്കാൻ കാരണം സിന്ധുവാ ണെന്നാണ് പോലീസ് ഭാഷ്യം. സംഭവത്തെക്കുറിച്ച് വിഴിഞ്ഞം പോലീസ് പറയുന്നതിങ്ങനെ: പനങ്ങോട് സ്വദേശിയായ സിന്ധുകുമാരി 2022 വരെ സ്വന്തമായി ഫൈനാൻസ് നടത്തിയിരുന്നു. അതിനുശേഷം ഇവർക്ക് പണയംവച്ചു പോകുന്ന സ്വർണങ്ങൾ മറിച്ച് വിൽക്കുന്ന ജോലിയായി.
അതിനിടെയാണ് കെഎസ്എഫ്ഇ ഏജന്റ് എന്ന വ്യാജേന അഞ്ജുവിനെയും ഐശ്വര്യയേയും പരിചയപ്പെട്ടത്. തുടർന്ന് ഇരുവരുടേയും സ്ഥാനപത്തിൽ കൂടിയപലിശയിൽ പണയം വയ്ക്കാൻ കൊണ്ടുവരുന്ന സ്വർണം കെഎസ്എഫ്ഇയിൽ ഒരു ശതമാനം പലിശ നിരക്കിൽ പണയംവച്ചു കമ്മിഷൻ ഇവർക്ക് നൽക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു യുവതികളിൽനിന്നു തട്ടിയെടുക്കുയായിരുന്നു പതിവ്.
എന്നാൽ ഈ സ്വർണമെല്ലാം കോവളത്തെ മറ്റൊരു സ്ഥാപനത്തിൽ വിറ്റു കാശാക്കുകയായിരുന്നു സിന്ധു ചെയ്തിരുന്നത്. ഇത്തരത്തിൽ രണ്ടുപേരിൽ നിന്നായി സിന്ധു 70 പവൻ സ്വർണം തട്ടിയെടുത്തിരുന്നു. ഉടമസ്ഥർ സ്ഥാപനത്തിൽ പണയവസ്തുക്കൾ തിരിച്ചെടുക്കാൻ വന്നതോ ടെയാണു തട്ടിപ്പുവിവരം പുറത്തായത്. കെഎസ്എഫ്ഇ നിന്നും സ്വർണ്ണമെടുക്കാൻ സിന്ധുകുമാരിയെ വിളിച്ചപ്പോൾ വിറ്റുപോയി എന്ന മറുപടിയാണ് ലഭിച്ചത്.
സ്ഥാപന ഉടമ അറിയാതെ മറിച്ചു പണയംലച്ച സ്വർണം ഉടമസ്ഥർക്ക് നൽകാനായി ഇരുവരും ബന്ധുക്കളിൽനിന്നും പരിചയക്കാരിൽനിന്നും കാശു കടം വാങ്ങി പണയ ഉടമകൾക്ക് പകരം തൂക്കത്തിനു സ്വർണ്ണ ക്കട്ടികൾ വാങ്ങിച്ച് നൽകി.
ഒരു പരിധിവരെ ഇരുവരും പിടിച്ച് നിന്നെങ്കിലും സിന്ധുവിന്റെ കൈയിൽനിന്നു കാശും സ്വർണലും തിരിച്ചു കിട്ടില്ലെന്നുപ്പായതോടെയാണ് യുവതികൾ ആത്മഹത്യയ്ക്കു ശ്രമിച്ചത്. തുടർന്ന് ആത്മഹത്യ കുറിപ്പ് എഴുതിയശേഷം ഇക്കഴിഞ്ഞ 30 ന് വൈകുന്നേരം ഇരുവരും ജൂസിൽ എലിവിഷം കലർത്തി കഴിക്കുകയായിരുന്നു.