x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​റി​ക്കു പി​ന്നി​ല്‍ ബൈ​ക്കി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു


Published: August 19, 2026 01:57 AM IST | Updated: August 19, 2026 01:57 AM IST

കൊ​ട്ടി​യം: ലോ​റി​ക്ക് പി​ന്നി​ല്‍ ബൈ​ക്കി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു. ചാ​ത്ത​ന്നൂ​ര്‍ താ​ഴം വ​ട​ക്ക് ക​ളി​യാ​ക്കു​ളം ക​മ്പി​വി​ള വീ​ട്ടി​ല്‍ സ​ല്‍​മാ​ന്‍ (20) മ​യ്യ​നാ​ട് ബ്ലൂ​സ്റ്റാ​റി​ല്‍ അ​ഹ​മ്മ​ദ് ഷാ (37) ​എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ക​ണ്ണ​ന​ല്ലൂ​രി​ന് സ​മീ​പം കൊ​ട്ടി​യം - ക​ണ്ട​റ റോ​ഡി​ല്‍ പെ​രു​മ്പു​ഴ മൃ​ഗാ​ശു​പ​ത്രി​ക്ക് സ​മീ​പം ഇ​ന്ന​ലെ പു​ല​ര്‍​ച്ചേ 4.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മു​ന്നി​ല്‍​പ്പോ​യ ലോ​റി പെ​ട്ട​ന്നു ബ്രേ​ക്ക് ചെ​യ്ത​പ്പോ​ള്‍ പി​ന്നാ​ലെ​വ​ന്ന ബൈ​ക്ക് ലോ​റി​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം സം​ഭ​വി​ച്ച ശേ​ഷം ഏ​റെ നേ​ര​ത്തി​നു ശേ​ഷ​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ന്ന​ത്. പു​ല​ര്‍​കാ​ല​മാ​യ​തി​നാ​ല്‍ ഇ​തു​വ​ഴി മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ വ​രാ​തി​രു​ന്ന​തും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് താ​മ​സ​മു​ണ്ടാ​ക്കി. ഒ​ടു​വി​ല്‍ വെ​ന്‍റി​ലേ​റ്റ​ര്‍ സൗ​ക​ര്യ​മു​ള്ള ആം​ബു​ല​ന്‍​സു​ക​ളി​ല്‍ ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ഹ​മ്മ​ദ് ഷാ​യു​ടെ പി​താ​വ് ന​ട​ത്തു​ന്ന സ്‌​കൂ​ളി​ന്‍റെ ബ​സ് അ​റ്റ​കു​റ്റ പ​ണി​ക​ള്‍​ക്കാ​യി മു​വാ​റ്റു​പു​ഴ​യി​ലെ വ​ര്‍​ക്ക് ഷോ​പ്പി​ലാ​ണ്.

സ്‌​കൂ​ള്‍ വാ​ഹ​ന​ത്തി​നാ​വ​ശ്യ​മാ​യ സ്‌​പെ​യ​ര്‍ പാ​ര്‍​ട്സു​ക​ളു​മാ​യി തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ല് മ​ണി​യോ​ടെ​യാ​ണ് സു​ഹൃ​ത്തു​ക്ക​ളാ​യ യു​വാ​ക്ക​ള്‍ ബൈ​ക്കി​ള്‍ മു​വാ​റ്റു​പു​ഴ​യി​ലേ​യ്ക്ക് പോ​യ​ത്. വ​ര്‍​ക്ക് ഷോ​പ്പി​ല്‍ സ്‌​പെ​യ​ര്‍ പാ​ര്‍​ട്‌​സു​ക​ള്‍ എ​ത്തി​ച്ച് തി​രി​കെ വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. മ​യ്യ​നാ​ട് ബ്ലു ​സ്റ്റാ​റി​ല്‍ ഷാ​ജ​ഹാ​ന്‍ (ബ്ലു ​സ്റ്റാ​ര്‍ ഷാ​ജി)-​മെ​ഹ​ര്‍ ക​ര്‍​ണ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ഹ​മ്മ​ദ് ഷാ. ​ബ്ര​സീ​ല്‍ ആ​സ്ഥാ​ന​മാ​യ മ​ര്‍​ച്ച​ന്‍റ് നേ​വി​യി​ല്‍ എ​ന്‍​ജി​നി​യ​റാ​ണ്. ഒ​രാ​ഴ്ച മു​മ്പാ​ണ് അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​ത്. ഭാ​ര്യ: വി​ദ്യ. മ​ക​ള്‍: അ​ബാ​ന്‍ അ​ബി​ല. സ​ഹോ​ദ​രി: ആ​മി​ന ഷാ​ജ​ഹാ​ന്‍. സാ​ല്‍​മാ​ന്‍ ബി​നു​കു​മാ​ര്‍-​റ​സി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: സാ​ബി​ത്ത്, സ​ല്‍​മ.

Tags :

Recent News

Corehub Up