x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ചേ​ശ്വ​ര​ത്ത് മ​ണി​ക്കൂ​റു​ക​ളു​ടെ ഇ​ട​വേ​ള​യി​ൽ ര​ണ്ടു യു​വാ​ക്ക​ൾ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു


Published: June 11, 2026 12:36 AM IST | Updated: June 11, 2026 12:36 AM IST

മ​ഞ്ചേ​ശ്വ​രം: റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം മ​ണി​ക്കൂ​റു​ക​ളു​ടെ ഇ​ട​വേ​ള​യി​ൽ ര​ണ്ടു യു​വാ​ക്ക​ൾ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. ഹൊ​സ​ബെ​ട്ടു​വി​ൽ താ​മ​സി​ക്കു​ന്ന മൊ​ഗ്രാ​ൽ-​പു​ത്തൂ​ർ കോ​ട്ട​ക്കു​ന്ന് സ്വ​ദേ​ശി ഉ​മേ​ശ​ൻ (40), കീ​ർ​ത്തേ​ശ്വ​ര​ത്തെ മ​നീ​ഷ് (18) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കൂ​ലി​വേ​ല​ക്കാ​ര​നാ​യ ഉ​മേ​ശ​ൻ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​ടെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് മം​ഗ​ളൂ​രു ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ച​ര​ക്കു​വ​ണ്ടി ത​ട്ടി​യ​ത്.

ഫാ​ബ്രി​ക്കേ​ഷ​ൻ ജോ​ലി​ചെ​യ്യു​ന്ന മ​നീ​ഷ് രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ വീ​ട്ടി​ലേ​ക്കു പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ച​ര​ക്കു​വ​ണ്ടി​യാ​ണ് ത​ട്ടി​യ​ത്. ഇ​രു​വ​രും ത​ത്ക്ഷ​ണം മ​രി​ച്ചു.

മ​ഞ്ചേ​ശ്വ​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ പാ​ളം മു​റി​ച്ചു​ക​ട​ക്കു​ന്ന ഭാ​ഗ​ത്ത് മേ​ൽ​പ്പാ​ല​മി​ല്ലാ​ത്ത​തു​മൂ​ലം നേ​ര​ത്തേ​യും നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഉ​മേ​ശ​ന്‍റെ ഭാ​ര്യ: താ​ര. കീ​ർ​ത്തേ​ശ്വ​ര​ത്തെ ദാ​മോ​ദ​ര​ൻ-​ലീ​ലാ​വ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മ​നീ​ഷ്.

Tags : Two youths killed by train

Recent News

Corehub Up