കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ നേതൃയോഗം വർഗീസ് മാമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: ജില്ലയുടെ സമഗ്രവികസനത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ എംഎൽഎ. കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ ജനകീയ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശ്രദ്ധയിൽ പെടുത്തുമെന്നും വന്യമൃഗശല്യം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന മലയോര മേഖലയിലെ കൃഷിക്കാരുടെ പ്രശ്നങ്ങളും അപ്പർ കുട്ടനാട്ടിലെ നെൽകർഷകർ നേരിടുന്ന പ്രശ്നങ്ങളും ഗവൺമെന്റിന്റെ ശ്രദ്ധയിൽ പെടുത്തി സത്വര നടപടികൾ സ്വീകരിക്കുമെന്നും വർഗീസ് മാമ്മൻ പറഞ്ഞു.
പാർട്ടി വൈസ് ചെയർമാൻമാരായ പ്രഫ. ഡി.കെ. ജോൺ, ജോൺ കെ.മാത്യൂസ്, സംസ്ഥാന ട്രഷറർ ഡോ. ഏബ്രഹാം കലമണ്ണിൽ, സംസ്ഥാന സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, സംസ്ഥാന അഡ്വൈസർ ജോർജ് കുന്നപ്പുഴ, ഉന്നതാധികാര സമിതി അംഗങ്ങളായ ബാബു വറുഗീസ്, സാം ഈപ്പൻ, തോമസ് മാത്യു,
വർഗീസ് ജോൺ, റോയി ചാണ്ടപ്പിള്ള, ടി. ഏബ്രഹാം, ജോർജ് മാത്യു, ജോർജ് വറുഗീസ് കൊപ്പാറ, ഷിബു പുതുക്കേരിൽ, ജോസ് കൊന്നപ്പാറ, ജോൺസൺ കുര്യൻ നിയോജക മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയവർ പ്രസംഗിച്ചു.