x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് ന​യം വി​ക​സ​നം: പി.​ അ​ബ്ദു​ൾ ഹ​മീ​ദ്


Published: June 7, 2026 05:37 AM IST | Updated: June 7, 2026 05:37 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ മു​സ്‌ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​അ​ബ്ദു​ൾ ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ: വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ച യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ളി​ലൂ​ടെ ജ​ന​പ​ക്ഷ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​മെ​ന്ന് മു​സ്‌ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​അ​ബ്ദു​ൾ ഹ​മീ​ദ്.

പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യി​ലും ജി​ല്ല​യ്ക്ക് പു​റ​ത്തും മു​ന്ന​ണി നേ​ടി​യ തു​ല്യ​ത​യി​ല്ലാ​ത്ത വി​ജ​യം ജ​ന​പ​ക്ഷ നി​ല​പാ​ടി​നു​ള്ള അം​ഗീ​കാ​ര​മാ​ണ്. ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എം.​എം.​സ​ക്കീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ബാ​ബു​രാ​ജ്, എ.​കെ.​ നാ​സ​ർ, എ​സ്. അ​ബ്ദു​സ​ലാം, സി.​ സു​കു​മാ​ര​ൻ, ഉ​സ്മാ​ൻ താ​മ​ര​ത്ത്, കെ.​ഇ. ഹം​സ ഹാ​ജി, എ.​കെ. മു​സ്ത​ഫ, എം.​ബി.​ ഫ​സ​ൽ മു​ഹ​മ്മ​ദ്, പ​ച്ചീ​രി സു​ര​യ്യ ഫാ​റൂ​ഖ്, എം.​കെ.​ റ​ഫീ​ഖ, ഷൗ​ക്ക​ത്ത് നാ​ല​ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up