x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജില്ലയിൽ മ​ഹാ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ യു​ഡി​എ​ഫ് തി​രി​ച്ചു​വ​രും: വി.​ഡി. സ​തീ​ശ​ൻ


Published: October 31, 2025 03:52 AM IST | Updated: October 31, 2025 03:52 AM IST

ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച നേ​തൃ​ക്യാ​മ്പ് ‘ജ​നാ​യ​ത്തം 2025’ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ആ​ലു​വ: ജി​ല്ല​യി​ൽ മ​ഹാ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ യു​ഡി​എ​ഫ് തി​രി​ച്ചു​വ​രു​മെ​ന്നും മു​ഴു​വ​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ യു​ഡി​എ​ഫ് തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി എ​ട​ത്ത​ല ശാ​ന്തി​ഗി​രി ആ​ശ്ര​മ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച നേ​തൃ​ക്യാ​മ്പ് ‘ജ​നാ​യ​ത്തം 2025’ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്തി​ന്‍റെ റ​വ​ന്യൂ വ​രു​മാ​ന​ത്തി​ലേ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ സം​ഭാ​വ​ന ചെ​യ്യു​ന്ന ജി​ല്ല​യോ​ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ടു​ത്ത അ​നീ​തി​യാ​ണ് കാ​ണി​ച്ച​ത്. ഒ​രു പു​തി​യ പ​ദ്ധ​തി പോ​ലും ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു. ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ സാ​മ്പ​ത്തി​ക​മാ​യി ദു​ർ​ബ​ല​മാ​ക്കി.

തീ​ര​മേ​ഖ​ല​യി​ലും മ​ല​യോ​ര മേ​ഖ​ല​യി​ലു​മു​ള്ള മ​നു​ഷ്യ​ർ ക​ടു​ത്ത അ​വ​ഗ​ണ​ന​യി​ലാ​ണ്. വ​ന്യ​ജീ​വി​ക​ൾ മ​ല​യോ​ര ക​ർ​ഷ​ക​രെ വേ​ട്ട​യാ​ടി കൊ​ല്ലു​മ്പോ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​സം​ഗ​ത പു​ല​ർ​ത്തു​ന്നു. വ​റു​തി​യി​ലാ​യ തീ​ര​പ്ര​ദേ​ശ​ത്തെ മ​നു​ഷ്യ​രെ സ​ർ​ക്കാ​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ളെ മ​ന​സി​ലാ​ക്കാ​ത്ത പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രാ​യി അ​തി​ശ​ക്ത​മാ​യ ജ​ന​വി​കാ​ര​മു​ണ്ട്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ ​ജ​ന​വി​കാ​രം കൃ​ത്യ​മാ​യി പ്ര​തി​ഫ​ലി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ , വി.​പി. സ​ജീ​ന്ദ്ര​ൻ, ജ​യ്സ​ൺ ജോ​സ​ഫ് എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.

Tags : V. D. Satheesan Local News Nattuvishesham Pathanamthitta

Recent News

Corehub Up