കേരള ഉള്ളാട മഹാസഭയുടെ 29-ാമത് സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യുന്നു
മൂവാറ്റുപുഴ: ഉള്ളാട മഹാസഭ സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. നിര്‍മല ഹയര്‍ സെക്കൻഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തിൽ ഡീന്‍ കുര്യാക്കോസ് എംപി മെരിറ്റ് അവാര്‍ഡുകളുടെ വിതരണവും മാത്യു കുഴല്നാടന് എംഎല്‍എ കായിക പ്രതിഭകളെ ആദരിക്കലും നടത്തി.
സംസ്ഥാന പ്രസിഡന്റ് പി.എ. മോഹനന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.ആര്. രജി, മൂവാറ്റുപുഴ നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി, എകെഎച്ച്എംഎസ് ജനറല്‍ സെക്രട്ടറി എ.കെ. സജീവ്, കേരള സാംബവ സഭ ജനറല്‍ സെക്രട്ടറി ഡി.വി. വിനോദ്, സിഎസ്ഡിഎസ് ജനറല്‍ സെക്രട്ടറി സുനില്‍ കെ. തങ്കപ്പന്, ഐഡിഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം ദാമോദരന്‍, സ്വാഗത സംഘം ഭാരവാഹികളായ പി.എ. മോഹനന്, എന്‍.ആര്. മോഹനന്, ജോണി ജോസഫ്, എം.കെ. രവി, സി.കെ. കുഞ്ഞപ്പന് തുടങ്ങിയവർ പങ്കെടുത്തു. വെള്ളൂര്‍കുന്നത്ത് നിന്നും ആരംഭിച്ച വര്‍ണാഭമായ പ്രകടനത്തോടെയായിരുന്നു സമ്മേളനത്തിന്റെ തുടക്കം.
Tags : NattuVishesham DistrictNews