x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​രു​ൾ ദു​ര​ന്തം: സ​മ​സ്ത നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ കൈ​മാ​റ്റം 10ന്


Published: June 5, 2026 05:55 AM IST | Updated: June 5, 2026 05:55 AM IST

പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ ദു​ര​ന്ത ബാ​ധി​ത​ർ​ക്ക് സ​മ​സ്ത കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​യാ​ട് നി​ർ​മി​ച്ച വീ​ടു​ക​ളി​ൽ ഒ​ന്ന്.

​ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ ദു​ര​ന്ത ബാ​ധി​ത​രി​ൽ നാ​ല് കു​ടും​ബ​ങ്ങ​ൾ​ക്ക് സ​മ​സ്ത കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ലെ ക​ട്ട​യാ​ട് നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ കൈ​മാ​റ്റം 10ന് ​ന​ട​ത്തും. സ​മ​സ്ത പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കും. 2024 ന​വം​ബ​ർ ഒ​ന്പ​തി​ന് വീ​ടു​ക​ളു​ടെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ച​തും അ​ദ്ദേ​ഹ​മാ​ണ്.

സ​ർ​ക്കാ​രോ മ​റ്റ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളോ പ​രി​ഗ​ണി​ക്കാ​തി​രു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ക​ട്ട​യാ​ടി​ലെ പാ​റ​ക്ക ഉ​സ്മാ​ൻ സം​ഭാ​വ​ന ചെ​യ്ത 25 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഭ​വ​ന​ങ്ങ​ൾ നി​ർ​മി​ച്ച​ത്. കോ​ഴി​ക്കോ​ട് മ​യ്യ​ന്നൂ​ർ മ​ഹ​ല്ല് ക​മ്മി​റ്റി​യും സ​മ​സ്ത കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ൽ​ബി​ർ​റ് പ്രീ ​സ്കൂ​ളി​ലെ കു​ട്ടി​ക​ളും സ​മാ​ഹ​രി​ച്ച തു​ക​യാ​ണ് പ്ര​വൃ​ത്തി​ക്ക് വി​നി​യോ​ഗി​ച്ച​ത്.

പ്രീ ​സ്കൂ​ളി​ലെ കു​ട്ടി​ക​ൾ മൂ​ന്ന് വീ​ടി​നു​ള്ള പ​ണ​മാ​ണ് സ്വ​രൂ​പി​ച്ച​ത്. ഗു​ണ​ഭോ​ക്തൃ കു​ടും​ബ​ങ്ങ​ളെ മു​ണ്ട​ക്കൈ മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. മൂ​ന്ന് ബെ​ഡ് റൂം, ​സി​റ്റൗ​ട്ട്, ഡൈ​നിം​ഗ് ഹാ​ൾ, കി​ച്ച​ണ്‍, ടോ​യ്‌​ലെ​റ്റ് സൗ​ക​ര്യ​മു​ള്ള​താ​ണ് ഓ​രോ വീ​ടും. 15 ല​ക്ഷം രൂ​പ​യാ​ണ് വീ​ടൊ​ന്നി​ന് നി​ർ​മാ​ണ​ച്ചെ​ല​വ്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up