x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ കൊ​ച്ചു​മ​ക​ന് ക​ന്നി​വോ​ട്ട്


Published: April 9, 2026 05:35 AM IST | Updated: April 9, 2026 05:35 AM IST

അമ്പ​ല​പ്പു​ഴ: വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ കൊ​ച്ചു​മ​ക​ന്‍ അ​ര​വി​ന്ദ​ന് ഇ​ത് ക​ന്നി​വോ​ട്ട്. വി.​എ. അ​രു​ണ്‍​കു​മാ​റി​ന്‍റെ ഇ​ള​യ​മ​ക​നാ​ണ് അ​ര​വി​ന്ദ്. മൂ​ത്ത​മ​ക​ന്‍ അ​ര്‍​ജു​ന്‍ ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​യി​രു​ന്നു ക​ന്നി​വോ​ട്ട് ചെ​യ്ത​ത്. അ​പ്പൂപ്പ​നോ​ടൊ​പ്പം എ​ത്തി ക​ന്നി​വോ​ട്ട് ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹം. എ​ന്നാ​ല്‍, ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നാ​ല്‍ വി.​എ​സി​ന് യാ​ത്ര​ചെ​യ്യാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ അ​രു​ണി​നോ​ടൊ​പ്പം എ​ത്തി​യാ​ണ് ക​ന്നി​വോ​ട്ട് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ത്രി​ത​ല​ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​ര്‍​ജു​ന്‍ സ​മ്മ​തി​ദാ​നം ന​ല്‍​കി​യി​രു​ന്നു. വി.​എ​സി​ന്‍റെ ഭാ​ര്യ വ​സു​മ​തി, മ​ക​ന്‍ അ​രു​ണ്‍​കു​മാ​ര്‍, മ​രു​മ​ക​ള്‍ ര​ജ​നി എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണ് അ​ര്‍​ജു​നും അ​ര​വി​ന്ദും വോ​ട്ട് ചെ​യ്യാ​ന്‍ എ​ത്തു​ന്ന​ത്. പു​ന്ന​പ്ര പ​റ​വൂ​ര്‍ ഗ​വ. ഹൈ​സ്കൂ​ളി​ലെ 90-ാം ന​മ്പ​ര്‍ ബൂ​ത്തി​ലാണ് രാ​വി​ലെ 9.30 ഓ​ടെ വി.​എ​സി​ന്‍റെ കു​ടും​ബം വോ​ട്ട് ചെ​യ്യു​ന്ന​ത്. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ വി​യോ​ഗ​ത്തി​നുശേ​ഷ​മു​ള്ള ആ​ദ്യ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്.

2016ല്‍ ​ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് വി.​എ​സ് അ​വ​സാ​ന​മാ​യി വോ​ട്ട് ചെ​യ്യു​ന്ന​ത്. 2019 ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ശാ​രീ​രി​ക​ബു​ദ്ധി​മു​ട്ടു​ക​ള്‍ മൂ​ലം യാ​ത്ര ചെ​യ്യാ​ന്‍ ക​ഴി​യാ​തെ വ​രു​ക​യും 2021ല്‍ ​ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് ചെ​യ്യാ​ന്‍ ജ​ന്മ​നാ​ട്ടി​ല്‍ എ​ത്താ​ന്‍ ക​ഴി​യാ​തി​രു​ന്ന​തും.

Tags : nattu vishesham V.S. Achuthanandan's grandson

Recent News

Corehub Up