മലപ്പുറം: കേരള ബാങ്കിന്റെ ഭാഗമായ പഴയ മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ ഒഴിവുള്ള ക്ലറിക്കൽ തസ്തികയിലേക്ക് പിഎസ്സി വഴിയുള്ള നിയമന നടപടികൾ അടിയന്തരമായി ആരംഭിക്കണമെന്ന് കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മലപ്പുറത്ത് നടന്ന സമ്മേളനം റവന്യു മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൾ ഹമീദ്, സഹകരണ ജനാധിപത്യ വേദി ജില്ലാ കണ്‍വീനർ പ്രദീപ് മേനോൻ, കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് കൂവേരി, സി.കെ. അബ്ദുൾ റഹിമാൻ, പി.കെ. മൂസക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. വിരമിച്ച ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു.
ഭാരവാഹികൾ: ഡോ. കെ.എം. അബ്ദുൾ ജലീൽ (പ്രസിഡന്റ്), ഗിരീഷ് ബാബു തടത്തിൽ (ജനറൽ സെക്രട്ടറി), കെ. വിനോദ് കുമാർ (സെക്രട്ടറി), എം.പി. റഹ്മത്ത് (ട്രഷറർ), എ. സഫിയ (വനിതാ വേദി പ്രസിഡന്റ്), ടി. ഫൗസിയ (ജനറൽ സെക്രട്ടറി), പി.കെ. പാത്തുമോൾ (ട്രഷറർ).
Tags :