വൈലോപ്പിള്ളിയുടെ 116-ാം ജന്മദിനാഘോഷം കെ. സച്ചിദാനന്ദൻ ഉദ്ഘാടനംചെയ്യുന്നു.
തൃശൂർ: സ്വന്തം കവിതയിൽ സവിശേഷമായ ഒരു കാലഘട്ടം സൃഷ്ടിച്ച കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോനെന്ന് കെ. സച്ചിദാനന്ദൻ പറഞ്ഞു. വൈലോപ്പിള്ളി സ്മാരകസമിതി സം ഘടിപ്പിച്ച കവിയുടെ 116-ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കവിതയെ സത്യത്തിന്റെ സുന്ദരകലയായി മാറ്റിയെടുത്ത അപൂർവം മലയാളകവികളിൽ ഒരാളായിരുന്നു വൈലോപ്പിള്ളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഥാകൃത്ത് എൻ. രാജൻ വൈ ലോപ്പള്ളി അനുസ്മരണം നടത്തി. പ്രബന്ധരചനാമത്സരത്തിൽ വിജയിയായ ഡോ. ടി.എൻ. രശ്മിക്ക് അധ്യക്ഷൻ സമിതി പ്രസിഡന്റ് ഡോ.പി.വി. കൃഷ്ണൻ നായർ പുരസ്കാരം സമ്മാനിച്ചു.
ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഡോ.എ.എൻ. കൃഷ് ണൻ, ഡോ.ടി. ശ്രീകുമാർ, ഡോ. ഡി.എഫ്. ജോൺ ജോഫി തുടങ്ങിയവർ പ്രസംഗിച്ചു. മുരളി പുറനാട്ടുകര വൈലോപ്പിള്ളിക്കവിതകളുടെ സംഗീതാവിഷ്കാരം നടത്തി.
Tags : Vailoppilly nattuvishesham local news