വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ ഇടവകദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ അസി. ഡയറക്ടര്‍ ഫാ. ജോസഫ് മാളിയേക്കല്‍ ഉദ്ഘാ
വല്ലക്കുന്ന്: വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ ഇടവകദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ അസി. ഡയറക്ടര്‍ ഫാ. ജോസഫ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. സിന്റോ ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് കെ.ജെ. ജോണ്സണ് കോക്കാട്ട്, പൗളാലയം കോണ്‍വെന്റ് മദർ സുപ്പീരിയര്‍ സിസ്റ്റര്‍ അനില, പാസ്റ്റര്‍ കൗണ്‍സില്‍ അംഗം ലിസി സജി, എകെസിസി ചെയര്മാന് ബാബു പള്ളിപ്പാട്ട്, കെസിവൈഎം പ്രതിനിധി ജെസി വര്‍ഗീസ്, ആളൂര്‍ പഞ്ചായത്ത് അംഗം ബാബു തെക്കേത്തല, മുരിയാട് പഞ്ചായത്തംഗം ജെസ്റ്റിന് ജോര്‍ജ്, ഏകോപനസമിതി സെക്രട്ടറി ഷീല ജോയ് കോമ്പാറക്കാരന്‍, കൈക്കാരന് അഗസ്റ്റ്യന്‍ ബേബി തണ്ട്യയ്ക്കല്, സന്യസ്ത ജീവിതത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന സിസ്റ്റര്‍ ജോസി പള്ളിപ്പാട്ട് എന്നിവര്‍ സംസാരിച്ചു.