തിരുവല്ല: വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ വിവിധ സംസ്കാരിക സംഘടനകളുടെ സഹകരണത്തിൽ നിയുക്ത എംഎൽഎ വർഗീസ് മാമ്മന് സ്വീകരണം നൽകി. ആന്റോ ആന്റണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രഫ. പ്രസാദ് തോമസ് കോടിയാട്ട് യോഗത്തിൽ അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. മുൻസിപ്പൽ ചെയർപേഴ്സൺ എസ്. ലേഖ, വൈസ് ചെയർമാൻ കെ.വി. വർഗീസ്, അക്കീരമൺ കാളിദാസ ഭട്ടതിരി, ഇമാം ഹാഫിസ് നൗഫൽ, പത്മശ്രീ കുര്യൻ ജോൺ മേളം പറമ്പിൽ, പ്രഫ. കുര്യൻ ജോൺ, ബ്ലെസി, പ്രഫ. ഇ. വി. തോമസ് എം. സലിം, ഇ. എ. ഏലിയാസ്, സാജൻ വർഗീസ്, ലോണി ടൈറ്റസ്, ജോയ് ജോൺ, ഐറിൻ കോശി തുടങ്ങിയവർ പ്രസംഗിച്ചു.