കുറ്റിപൊയിൽ കലുങ്ക് നിർമാണം പ്രവൃത്തി ഉദ്ഘാടനം വി. ഷംലൂലത്ത് നിർവഹിക്കുന്നു.
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കാരക്കുറ്റി രണ്ടാം വാർഡിൽ വിവിധ പദ്ധതികൾക്ക് തുടക്കമായി. 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പിടിഎം ഹൈസ്കൂൾ റോഡ്, ഇതിഹാസ് ഗ്രൗണ്ടിൽ ഇലവൻസ് പോസ്റ്റ്നിർമാണം, കൈതക്കുണ്ട് -കയ്യൂണമ്മൽ റോഡ്, കാരക്കുറ്റി കുറ്റിപൊയിൽ കലുങ്ക് നിർമാണം എന്നിവയാണ് ആരംഭിച്ചത്.
പ്രവൃത്തി ഉദ്ഘാടനം വാർഡ് മെമ്പർ വി. ഷംലൂലത്ത് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, എം.എ. അബ്ദു റഹിമാൻ, അഹമ്മദ് കുട്ടി പൂളക്കതൊടി, എം.എ. അബ്ദുൽ അസീസ് ആരിഫ്, സി.പി. അസീസ്, വി. അഹമ്മദ്, അഖിൽ കാരകുറ്റി, പി. അഹമ്മദ്, സലീം കൊളായി, സി.പി. സൈഫുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.