ചെറുപുഴ: കോക്കടവ് അങ്കണവാടിയിൽ വർണക്കൂട്ട് ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളിൽ വളർന്നുവരുന്ന ഡിജിറ്റൽ അഡിക്ഷൻ, പോക്സോ, ലക്ഷ്യങ്ങൾ രൂപീകരണം, പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധരായവർ ക്ലാസുകൾ നയിച്ചു. തുടർന്ന് വിവിധ ഗ്രൂപ്പ് ആക്ടിവിറ്റികളും നടന്നു. യോഗത്തിൽ അങ്കണവാടി അധ്യാപിക മിനി ചായനാനിക്കൽ, സവൃത രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
കുട്ടികളുടെ ബിഎംഐ പരിശോധനയും നടത്തി. സ്കൂൾ കൗൺസിസർമാരായ ജോസ്ന ജോസ്, പി.വി. സൗമ്യ, ജെസ്റ്റി മാത്യു, എൻ.ജെ. അപർണ എന്നിവർ ക്ലാസുകൾക്കു നേതൃത്വം നൽകി. കുട്ടികളും രക്ഷിതാക്കളും ക്യാമ്പിൽ പങ്കെടുത്തു.