x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേ​ത്ര​വ​ള​പ്പി​ൽ വി​ള​യി​ച്ച പ​ച്ച​ക്ക​റി​ക​ൾ സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന്

വെബ് ഡെസ്ക്
Published: August 13, 2026 05:34 AM IST | Updated: August 13, 2026 05:34 AM IST

ടി​എ​എം​യു​പി സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ലേ​ക്ക് പ​ച്ച​ക്ക​റി​ക​ൾ കൈ​മാ​റു​ന്നു.

മ​ണ്ണാ​ർ​ക്കാ​ട്: ക്ഷേ​ത്ര​വ​ള​പ്പി​ൽ ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ചെ​ടു​ത്ത പ​ച്ച​ക്ക​റി​ക​ൾ സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്കാ​യി ന​ൽ​കി മാ​തൃ​ക​യാ​യി എ​ട​ത്ത​നാ​ട്ടു​ക​ര ചി​ര​ട്ട​ക്കു​ളം മ​രാ​ട്ടു​കാ​വ് ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​സം​ര​ക്ഷ​ണ സ​മി​തി.
എ​ട​ത്ത​നാ​ട്ടു​ക​ര ടി​എ​എം​യു​പി സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ലേ​ക്കാ​ണ് പ​ച്ച​ക്ക​റി​ക​ൾ ന​ൽ​കി​യ​ത്. എ​ട​ത്ത​നാ​ട്ടു​ക​ര​യി​ലെ കാ​വ് സ​ങ്ക​ല്പ​മു​ള്ള ഏ​ക​ക്ഷേ​ത്ര​വും ഇ​രു​നൂ​റി​ലേ​റെ വ​ർ​ഷം പ​ഴ​ക്ക​മു​ള്ള​തു​മാ​യ ക്ഷേ​ത്ര​ത്തി​ന്‍റെ പാ​രി​സ്ഥി​തി​ക പ്ര​ത്യേ​ക​ത​ക​ൾ സം​ര​ക്ഷി​ച്ചു​കൊ​ണ്ടാ​ണ് പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്തി​യ​ത്.

ഏ​ക​ദേ​ശം ഒ​ന്നേ​മു​ക്കാ​ൽ ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള ക്ഷേ​ത്ര​വ​ള​പ്പി​ൽ വാ​ഴ, പ​ച്ച​മു​ള​ക്, പ​യ​ർ, വെ​ണ്ട, വ​ഴു​ത​ന, കു​മ്പ​ളം, മ​ത്ത​ൻ, ചി​ര​ങ്ങ തു​ട​ങ്ങി​യ വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ളാ​ണ് ക്ഷേ​ത്ര​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ള​യി​ച്ചെ​ടു​ത്ത​ത്. ക്ഷേ​ത്ര​വ​ള​പ്പി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കാ​വു​ക​ളു​ടെ പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യ​വും സം​ബ​ന്ധി​ച്ച് ക്ഷേ​ത്ര​സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക്ലാ​സെ​ടു​ത്തു. സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ പി. ​ജ​യ​ശ​ങ്ക​ര​ൻ മാ​സ്റ്റ​ർ, പി. ​വാ​സു​ദേ​വ​ൻ, ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ര​മേ​ശ് എ​മ്പ്രാ​ന്തി​രി എ​ന്നി​വ​രി​ൽ​നി​ന്ന് സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ടി. ജ​ഫീ​ർ, കെ. ​ജാ​സി​റ എ​ന്നി​വ​ർ പ​ച്ച​ക്ക​റി​ക​ൾ ഏ​റ്റു​വാ​ങ്ങി.

Tags : Nattuvishesham Districtnews Vegetables

Recent News

Corehub Up