x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​ബ്രാലൈ​നി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ പ്ര​വേ​ശി​ക്കു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

വെബ് ഡെസ്ക്
Published: September 2, 2026 01:45 AM IST | Updated: September 2, 2026 01:45 AM IST

കോ​ഴി​ക്കോ​ട് : സീ​ബ്രാ ലൈ​നി​ലൂ​ടെ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ റോ​ഡ്മു​റി​ച്ചു​ക​ട​ക്കാ​നാ​യി പ്ര​വേ​ശി​ക്കു​മ്പോ​ൾ അ​വ​രു​ടെ സു​ര​ക്ഷ​യ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​കൊ​ടു​ക്കേ​ണ്ട​ത് ഡ്രൈ​വ​റു​ടെ അ​ടി​സ്ഥാ​ന ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

മു​ക്കം സം​സ്ഥാ​ന പാ​ത​യി​ൽ കോ​ഴി​ക്കോ​ട് റോ​ഡി​ൽ അ​ഭി​ലാ​ഷ് ജം​ഗ്ഷ​ന് സ​മീ​പം സീ​ബ്രാ ലൈ​നി​ലൂ​ടെ റോ​ഡ് കു​റു​കെ ക​ട​ക്കു​മ്പോ​ൾ ഓ​ട്ടോ ത​ട്ടി കു​റ്റി​പ്പാ​ല​ക്ക​ൽ സ്വ​ദേ​ശി​നി എ.​എം. ആ​മി​ന (72) മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്.

കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് റോ​ഡ് സു​ര​ക്ഷി​ത​മാ​യി മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നും അ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് സീ​ബ്രാ ക്രോ​സിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.​അ​ടി​സ്ഥാ​ന ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളെ കു​റി​ച്ചു​ള്ള അ​റി​വി​ല്ലാ​യ്മ​യോ അ​വ പാ​ലി​ക്കു​ന്ന​തി​ലു​ള്ള അ​ലം​ഭാ​വ​മോ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ ജീ​വ​നും സു​ര​ക്ഷ​യ്ക്കും ഗു​രു​ത​ര​മാ​യ ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന​താ​ണ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ന​മ്മു​ടെ റോ​ഡ് സു​ര​ക്ഷാ സം​വി​ധാ​ന​ത്തി​ലും ഡ്രൈ​വിം​ഗ് സം​സ്കാ​ര​ത്തി​ലും നി​ല​നി​ൽ​ക്കു​ന്ന പോ​രാ​യ്മ​ക​ളി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

സീ​ബ്രാ ക്രോ​സിം​ഗി​ൽ പാ​ലി​ക്കേ​ണ്ട നി​യ​മ​ങ്ങ​ളെ കു​റി​ച്ച് ഡ്രൈ​വ​ർ​മാ​രി​ൽ, പ്ര​ത്യേ​കി​ച്ച് പൊ​തു വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​രി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണം ഉ​റ​പ്പാ​ക്കേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ വി​ല​യി​രു​ത്തി. അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​തി​നു മു​മ്പ് ത​ന്നെ അ​ത് ത​ട​യു​ന്ന​തി​നു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണം ന​ൽ​കേ​ണ്ട​തു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​വും ഫ​ല​പ്ര​ദ​വു​മാ​യ ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ. ​ബൈ​ജു​നാ​ഥ് നി​ർ​ദ്ദേ​ശി​ച്ചു.

 

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up