വേളമുരുപ്പ് കുന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തേപ്പുപാറ തോട്ടമുക്കിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധ ജ്വാല.
അടൂർ: തൊടുവക്കാട് വേളമുരുപ്പു കുന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്വാതന്ത്ര്യദിനത്തിൽ തൊടുവക്കാട് വാർഡ് കുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ ജ്വാല സംഘടിപ്പിച്ചു.
ഏഴംകുളം, ഏനാദിമംഗലം പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന വേളമുരുപ്പ് കുന്നിലെ തേപ്പുപാറ തോട്ടമുക്ക് പ്രദേശത്ത് മണ്ണ് ഇടിച്ചുനീക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തേപ്പുപാറ തോട്ടമുക്കിൽ നടന്ന പ്രതിഷേധം ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് ഇ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. തൊടുവക്കാട് വാർഡ് കുന്ന് സംരക്ഷണ സമിതി ചെയർമാൻ വിജയൻ നായർ അധ്യക്ഷത വഹിച്ചു. വിജു രാധാകൃഷ്ണൻ, ബിജു ജോൺ, രജീഷ്, വി.പി. റെജി, ജോണിക്കുട്ടി, ശമുവേൽ വീരപ്പള്ളി, ബാബു കോടത്തയ്യത്ത് എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Velamurupu Hill Flame of popular resistance