പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: ദുരിതബാധിത കുട്ടനാടിന് കൈത്താങ്ങായി അതിരൂപതയിലെ ഇടവകകളില്‍ നാളെ വിഭവസമാഹരണം നടത്തും. ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനസാമഗ്രികള്‍ ഇടവകകള്‍ തോറും സമാഹരിച്ച് ദുരിതമേഖലകളില്‍ എത്തിച്ചു നല്‍കാനാണ് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
അതിരൂപതാ ചാസിന്റെ നേതൃത്വത്തിലാണ് വിഭവസമാഹരണവും വിതരണവും നടത്തുന്നത്. വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികളുടെ സഹായത്തോടെ തുടര്‍ന്നും കുട്ടനാട്ടില്‍ ലഭ്യമാക്കുമെന്നും അതിരൂപതാ കേന്ദ്രത്തില്‍നിന്നും അറിയിച്ചു.
അതിരൂപതാ വികാരി ജനറാള്‍ മോണ്‍.ആന്റണി എത്തയ്ക്കാട്ട്, ചാസ് ഡയറക്ടര്‍ ഫാ. ജോര്‍ജ് പനയ്ക്കേഴം എന്നിവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
Tags : Local News Nattuvishesham Kuttanad Vibhava Samaharamana