x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ​രാ​ഷ്‌​ട്ര​പ​തിയു​ടെ സ​ന്ദ​ർ​ശ​നം - കോ​ന്നി മു​ത​ൽ ആ​റാ​ട്ടു​പു​ഴ വരെ വാ​ഹ​ന നി​യ​ന്ത്ര​ണം

വെബ് ഡെസ്ക്
Published: August 28, 2026 11:54 PM IST | Updated: August 28, 2026 11:54 PM IST

ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​​​​പി. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ

പ​​​​ത്ത​​​​നം​​​​തി​​​​ട്ട: ആ​​​​റ​​​​ന്മു​​​​ള ഉ​​​​ത്ര​​​​ട്ടാ​​​​തി ജ​​​​ലോ​​​​ത്സ​​​​വ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​​​​പി. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ എ​​​​ത്തു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് നാ​​​​ളെ കോ​​​​ന്നി മു​​​​ത​​​​ൽ ആ​​​​റാ​​​​ട്ടു​​​​പു​​​​ഴ വ​​​​രെ​​​​യു​​​​ള്ള ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ വാ​​​​ഹ​​​​ന നി​​​​യ​​​​ന്ത്ര​​​​ണം ഉ​​​​ണ്ടാ​​​​കും. ഉ​​​​പ​​​​രാ​​​​ഷ്ട്ര​​​​പ​​​​തി​​​​യു​​​​ടെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഇ​​​​ന്ന് രാ​​​​വി​​​​ലെ ഒ​​​​മ്പ​​​​ത് മു​​​​ത​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന റി​​​​ഹേ​​​​ഴ്സ​​​​ലു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടും ഇ​​​​തേ രീ​​​​തി​​​​യി​​​​ൽ ഗ​​​​താ​​​​ഗ​​​​ത നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി ആ​​​​ർ. ആ​​​​ന​​​​ന്ദ് അ​​​​റി​​​​യി​​​​ച്ചു.

പ്ര​​​​മാ​​​​ടം രാ​​​​ജീ​​​​വ് ഗാ​​​​ന്ധി ഇ​​​​ൻ​​​​ഡോ​​​​ർ സ്റ്റേ​​​​ഡി​​​​യം ഗ്രൗ​​​​ണ്ടി​​​​ൽ ഹെ​​​​ലി​​​​കോ​​​​പ്ട​​​​ർ ഇ​​​​റ​​​​ങ്ങു​​​​ന്ന ഉ​​​​പ​​​​രാ​​​​ഷ്ട്ര​​​​പ​​​​തി പ​​​​ത്ത​​​​നം​​​​തി​​​​ട്ട സ്റ്റേ​​​​ഡി​​​​യം ജം​​​​ഗ്ഷ​​​​ൻ, ഇ​​​​ല​​​​ന്തൂ​​​​ർ, തെ​​​​ക്കേ​​​​മ​​​​ല വ​​​​ഴി​​​​യാ​​​​ണ് ആ​​​​റ​​​​ന്മു​​​​ള​​​​യി​​​​ലെ​​​​ത്തു​​​​ക. നാ​​​​ളെ രാ​​​​വി​​​​ലെ 11.30ഓ​​​​ടെ എ​​​​ല്ലാ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​കും.ഉ​​​​പ​​​​രാ​​​​ഷ്ട്ര​​​​പ​​​​തി എ​​​​ത്തു​​​​ന്ന​​​​തി​​​​ന് 30 മി​​​​നി​​​​ട്ട് മു​​​​മ്പ് മു​​​​ത​​​​ൽ കോ​​​​ന്നി ജം​​​​ഗ്ഷ​​​​നി​​​​ൽ നി​​​​ന്ന് തെ​​​​ങ്ങും​​​​കാ​​​​വ് - പൂ​​​​ങ്കാ​​​​വ് ഭാ​​​​ഗ​​​​ത്തേ​​​​ക്ക് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ക​​​​ട​​​​ത്തി​​​​വി​​​​ടി​​​​ല്ല. പൂ​​​​ങ്കാ​​​​വ് ഭാ​​​​ഗ​​​​ത്തേ​​​​ക്ക് പോ​​​​കു​​​​ന്ന എ​​​​ല്ലാ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും കോ​​​​ന്നി മ​​​​ല​​​​യോ​​​​ര ഹൈ​​​​വേ വ​​​​ഴി തി​​​​രി​​​​ച്ചു​​​​വി​​​​ടും.
പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യി​​​​ൽ

ഉ​​​​പ​​​​രാ​​​​ഷ്ട്ര​​​​പ​​​​തി എ​​​​ത്തു​​​​ന്ന​​​​തി​​​​ന് 30 മി​നി​റ്റ് മു​ന്പ് മു​​​​ത​​​​ൽ തോ​​​​ന്ന്യാ​​​​മ​​​​ല ഭാ​​​​ഗ​​​​ത്തു നി​​​​ന്നു വ​​​​രു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ജം​​​​ഗ്ഷ​​​​നി​​​​ലേ​​​​ക്ക് ക​​​​ട​​​​ത്തി​​​​വി​​​​ടി​​​​ല്ല. വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​യു​​​​ടെ ക്യാ​​​​മ്പ് ഓ​​​​ഫീ​​​​സ് ജം​​​​ഗ്ഷ​​​​നി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ചു​​​​വി​​​​ടും.

ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​യു​​​​ടെ ക്യാ​​​​മ്പ് ഓ​​​​ഫീ​​​​സ് ജം​​​​ഗ്ഷ​​​​നി​​​​ൽ (ഡി​​​​പി​​​​ഒ) രാ​​​​വി​​​​ലെ ഒ​​​​മ്പ​​​​തു മു​​​​ത​​​​ൽ ക​​​​ട​​​​മ്മ​​​​നി​​​​ട്ട ഭാ​​​​ഗ​​​​ത്തു നി​​​​ന്നു വ​​​​രു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ജം​​​​ഗ്ഷ​​​​നി​​​​ലേ​​​​ക്ക് ക​​​​ട​​​​ത്തി​​​​വി​​​​ടാ​​​​തെ ഡി​​​​പി​​​​ഒ ജം​​​​ഗ്ഷ​​​​നി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചു​​​​വി​​​​ടും. പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യി​​​​ൽ നി​​​​ന്ന് കോ​​​​ഴ​​​​ഞ്ചേ​​​​രി​​​​യി​​​​ലേ​​​​ക്ക് പോ​​​​കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ യാ​​​​ത്ര ക​​​​ട​​​​മ്മ​​​​നി​​​​ട്ട വ​​​​ഴി​​​​യാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

മ​​​​റ്റ് റോ​​​​ഡു​​​​ക​​​​ളി​​​​ൽ നി​​​​ന്നും പ​​​​ത്ത​​​​നം​​​​തി​​​​ട്ട ടൗ​​​​ണി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​ത് ത​​​​ട​​​​യു​​​​ന്ന രീ​​​​തി​​​​യി​​​​ൽ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ വ​​​​ഴി തി​​​​രി​​​​ച്ചു​​​​വി​​​​ടും .കു​​​​മ്പ​​​​ഴ ജം​​​​ഗ്ഷ​​​​നി​​​​ൽ നി​​​​ന്ന് പ​​​​ത്ത​​​​നം​​​​തി​​​​ട്ട ടൗ​​​​ണി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​നം ഒ​​​​ഴി​​​​വാ​​​​ക്കി വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ മ​​​​ല​​​​യോ​​​​ര ഹൈ​​​​വേ വ​​​​ഴി തി​​​​രി​​​​ച്ചു​​​​വി​​​​ടും.

പ​​​​ത്ത​​​​നം​​​​തി​​​​ട്ട അ​​​​ബാ​​​​ൻ ജം​​​​ഗ്ഷ​​​​നി​​​​ലും ഇ​​​​തേ​​​​സ​​​​മ​​​​യം നി​​​​യ​​​​ന്ത്ര​​​​ണ​​​​മു​​​​ണ്ടാ​​​​കും. അ​​​​ഴൂ​​​​ർ, മി​​​​നി സി​​​​വി​​​​ൽ സ്റ്റേ​​​​ഷ​​​​ൻ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ഗ​​​​താ​​​​ഗ​​​​തം​​​​ത​​​​ട​​​​ഞ്ഞ് വ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ വ​​​​ഴി​​​​തി​​​​രി​​​​ച്ചു​​​​വി​​​​ടും.പ​​​​ത്ത​​​​നം​​​​തി​​​​ട്ട സെ​​​​ൻ​​​​ട്ര​​​​ൽ ജം​​​​ഗ്ഷ​​​​നി​​​​ൽ അ​​​​ഴൂ​​​​ർ ഭാ​​​​ഗ​​​​ത്തേ​​​​ക്കും സ്റ്റേ​​​​ഡി​​​​യം ജം​​​​ഗ്ഷ​​​​നി​​​​ലേ​​​​ക്കും വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ പ്ര​​​​വേ​​​​ശി​​​​ക്കാ​​​​തെ വ​​​​ഴി തി​​​​രി​​​​ച്ചു​​​​വി​​​​ടും.
മി​​​​നി സി​​​​വി​​​​ൽ സ്റ്റേ​​​​ഷ​​​​ൻ ജം​​​​ഗ്ഷ​​​​നി​​​​ൽ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ അ​​​​വ​​​​യു​​​​ടെ യാ​​​​ത്രാ​​​​ദി​​​​ശ​​​​യ്ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ഡി​​​​പി​​​​ഒ, അ​​​​ബാ​​​​ൻ ജം​​​​ഗ്ഷ​​​​നു​​​​ക​​​​ളി​​​​ലേ​​​​ക്ക് വ​​​​ഴി തി​​​​രി​​​​ച്ചു​​​​വി​​​​ടും. ടി​​​​കെ റോ​​​​ഡി​​​​ൽ പ​​​​ത്ത​​​​നം​​​​തി​​​​ട്ട മു​​​​ത​​​​ൽ തെ​​​​ക്കേ​​​​മ​​​​ല വ​​​​രെ​​​​യു​​​​ള്ള ജം​​​​ഗ്ഷ​​​​നു​​​​ക​​​​ളി​​​​ൽ ഇ​​​​ട​​​​വ​​​​ഴി​​​​ക​​​​ളി​​​​ൽ നി​​​​ന്നും ഉ​​​​പ​​​​രാ​​​​ഷ്ട്ര​​​​പ​​​​തി​​​​യു​​​​ടെ വാ​​​​ഹ​​​​ന​​​​വ്യൂ​​​​ഹം ക​​​​ട​​​​ന്നു പോ​​​​കു​​​​ന്ന​​​​തി​​​​നു തൊ​​​​ട്ടു​​​​മു​​​​ന്പു​​​​ത​​​​ന്നെ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​വേ​​​​ശ​​​​നം ത​​​​ട​​​​യും.
ആ​​​​റ​​​​ന്മു​​​​ള​​​​യി​​​​ൽ

രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തു മു​​​​ത​​​​ൽ ശ​​​​ബ​​​​രി ബാ​​​​ലാ​​​​ശ്ര​​​​മ​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള റോ​​​​ഡി​​​​ലൂ​​​​ടെ​​​​യു​​​​ള്ള വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഗ​​​​താ​​​​ഗ​​​​തം നി​​​​യ​​​​ന്ത്രി​​​​ക്കും. ഡ്യൂ​​​​ട്ടി​​​​യി​​​​ലു​​​​ള്ള പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ നി​​​​ർ​​​​ദേശ​​​​പ്ര​​​​കാ​​​​രം മാ​​​​ത്ര​​​​മേ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കൂ.
എം​​​​ടി എ​​​​ൽ​​​​പി​​​​എ​​​​സ് നാ​​​​ൽ​​​​ക്കാ​​​​ലി​​​​ക്ക​​​​ലി​​​​ന് സ​​​​മീ​​​​പം കോ​​​​ഴി​​​​പ്പാ​​​​ല​​​​ത്തേ​​​​ക്കു​​​​ള്ള ചെ​​​​റി​​​​യ റോ​​​​ഡി​​​​ലൂ​​​​ടെ കി​​​​ട​​​​ങ്ങ​​​​ന്നൂ​​​​രി​​​​ൽ നി​​​​ന്ന് ഐ​​​​ക്ക​​​​ര ജം​​​​ഗ്ഷ​​​​നി​​​​ലേ​​​​ക്ക് വ​​​​രു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തു മു​​​​ത​​​​ൽ കോ​​​​ഴി​​​​പ്പാ​​​​ലം ഭാ​​​​ഗ​​​​ത്തേ​​​​ക്ക് തി​​​​രി​​​​ച്ചു​​​​വി​​​​ടും കോ​​​​ഴി​​​​പ്പാ​​​​ല​​​​ത്ത് നി​​​​ന്ന് വ​​​​രു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ കി​​​​ട​​​​ങ്ങ​​​​ന്നൂ​​​​ർ ഭാ​​​​ഗ​​​​ത്തേ​​​​ക്കും തി​​​​രി​​​​ച്ചു​​​​വി​​​​ടും.

കി​​​​ട​​​​ങ്ങ​​​​ന്നൂ​​​​രി​​​​ൽ നി​​​​ന്ന് ഐ​​​​ക്ക​​​​ര ജം​​​​ഗ്ഷ​​​​നി​​​​ലേ​​​​ക്ക് പോ​​​​കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ കോ​​​​ഴി​​​​പ്പാ​​​​ലം ഭാ​​​​ഗ​​​​ത്തേ​​​​ക്ക് നാ​​​​ൽ​​​​ക്കാ​​​​ലി​​​​ക്ൽ ജം​​​​ഗ്ഷ​​​​നി നി​​​​ന്നു തി​​​​രി​​​​ച്ചു​​​​വി​​​​ടും. കോ​​​​ഴി​​​​പ്പാ​​​​ല​​​​ത്തു നി​​​​ന്നു വ​​​​രു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ കി​​​​ട​​​​ങ്ങ​​​​ന്നൂ​​​​ർ ഭാ​​​​ഗ​​​​ത്തേ​​​​ക്കും തി​​​​രി​​​​ച്ചു​​​​വി​​​​ടും.
കി​​​​ട​​​​ങ്ങ​​​​ന്നൂ​​​​രി​​​​ൽ നി​​​​ന്ന് ഐ​​​​ക്ക​​​​ര ജം​​​​ഗ്ഷ​​​​നി​​​​ലേ​​​​ക്ക് പോ​​​​കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ വാ​​​​ഴെ​​​​പ്പ​​​​ടി ജം​​​​ഗ്ഷ​​​​നി​​​​ൽ നി​​​​ന്നു രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തു മു​​​​ത​​​​ൽ കോ​​​​ഴി​​​​പ്പാ​​​​ലം ഭാ​​​​ഗ​​​​ത്തേ​​​​ക്ക് തി​​​​രി​​​​ച്ചു​​​​വി​​​​ടും. കോ​​​​ഴി​​​​പ്പാ​​​​ല​​​​ത്ത് നി​​​​ന്ന് വ​​​​രു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ കി​​​​ട​​​​ങ്ങ​​​​ന്നൂ​​​​ർ ഭാ​​​​ഗ​​​​ത്തേ​​​​ക്ക് തി​​​​രി​​​​ച്ചു​​​​വി​​​​ടും.

കി​​​​ട​​​​ങ്ങ​​​​ന്നൂ​​​​ർ ജം​​​​ഗ്ഷ​​​​നി​​​​ൽ രാ​​​​വി​​​​ലെ ഒ​​​​മ്പ​​​​ത് മു​​​​ത​​​​ൽ ആ​​​​റ​​​​ന്മു​​​​ള​​​​യി​​​​ലേ​​​​ക്ക് പോ​​​​കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ ട്രാ​​​​ഫി​​​​ക് പ്ലാ​​​​ൻ പ്ര​​​​കാ​​​​രം ചെ​​​​ങ്ങ​​​​ന്നൂ​​​​ർ, കോ​​​​ഴി​​​​പ്പാ​​​​ലം തു​​​​ട​​​​ങ്ങി​​​​യ അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ മ​​​​റ്റ് റോ​​​​ഡു​​​​ക​​​​ളി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ചു​​​​വി​​​​ടും.കോ​​​​ഴി​​​​പ്പാ​​​​ലം ജം​​​​ഗ്ഷ​​​​നി​​​​ൽ നി​​​​ന്നു രാ​​​​വി​​​​ലെ ഒ​​​​മ്പ​​​​ത് മു​​​​ത​​​​ൽ ആ​​​​റ​​​​ന്മു​​​​ള സ​​​​ത്രം​​​​ക​​​​ട​​​​വ് പ്ര​​​​ദേ​​​​ശ​​​​ത്തേ​​​​ക്ക് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​നു വി​​​​ല​​​​ക്കു​​​​ണ്ടാ​​​​കും.

ചെ​​​​ങ്ങ​​​​ന്നൂ​​​​ർ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നെ​​​​ത്തു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ ആ​​​​ഞ്ഞി​​​​ലി​​​​മൂ​​​​ട് പാ​​​​ലം വ​​​​ഴി തി​​​​രി​​​​ച്ചു​​​​വി​​​​ടും.ചെ​​​​ങ്ങ​​​​ന്നൂ​​​​രി​​​​ൽ നി​​​​ന്ന് പ​​​​ന്ത​​​​ള​​​​ത്തേ​​​​ക്ക് പോ​​​​കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ മാ​​​​ല​​​​ക്ക​​​​ര ജം​​​​ഗ്ഷ​​​​നി​​​​ൽ നി​​​​ന്ന് രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തു മു​​​​ത​​​​ൽ വ​​​​ഴി​​​​തി​​​​രി​​​​ച്ചു​​​​വി​​​​ടും .ചെ​​​​ങ്ങ​​​​ന്നൂ​​​​ർ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നെ​​​​ത്തു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ ആ​​​​റാ​​​​ട്ടു​​​​പു​​​​ഴ പാ​​​​ലം വ​​​​ഴി​​​​യും തി​​​​രി​​​​ച്ചു​​​​വി​​​​ടും.

കോ​​​​ഴ​​​​ഞ്ചേ​​​​രി​​​​യി​​​​ൽ

രാ​​​​വി​​​​ലെ ഒ​​​​മ്പ​​​​ത് മു​​​​ത​​​​ൽ കോ​​​​ഴ​​​​ഞ്ചേ​​​​രി​​​​യി​​​​ൽനി​​​​ന്ന് പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യി​​​​ലേ​​​​ക്ക് പോ​​​​കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള പ​​​​ഴ​​​​യ​​​​തെ​​​​രു​​​​വ് ജം​​​​ഗ്ഷ​​​​നി​​​​ൽ നി​​​​ന്ന് ക​​​​ട​​​​മ്മ​​​​നി​​​​ട്ട വ​​​​ഴി തി​​​​രി​​​​ച്ചു​​​​വി​​​​ടും. ടി​​​​ബി ജം​​​​ഗ്ഷ​​​​നി​​​​ൽ നി​​​​ന്ന് രാ​​​​വി​​​​ലെ ഒ​​​​മ്പ​​​​ത് മു​​​​ത​​​​ൽ തെ​​​​ക്കേ​​​​മ​​​​ല ജം​​​​ഗ്ഷ​​​​നി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​നം ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യും വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ കോ​​​​ഴ​​​​ഞ്ചേ​​​​രി വ​​​​ൺ-​​​​വേ പാ​​​​ത​​​​യി​​​​ലൂ​​​​ടെ തി​​​​രി​​​​ച്ചു​​​​വി​​​​ടു​​​​ക​​​​യും ചെ​​​​യ്യും.

Tags : Nattuvishesham DistrictNews DeepikaNews Traffic

Recent News

Corehub Up