നെല്ലിപ്പൊയിൽ: മഞ്ഞുവയൽ വിമല യുപി സ്കൂളിന്റെ നവീകരിച്ച കെട്ടിടത്തിന്റെയും ഡിജിറ്റൽ ക്ലാസ് മുറികളുടെയും വെഞ്ചിരിപ്പും ഉദ്ഘാടനവും നടത്തി.
താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഡിജിറ്റൽ ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിച്ചു.
ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതു യോഗം കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം ചെയ്തു. താമരശേരി രൂപത കോർപറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിൻസെന്റ് വടക്കേമുറി, സ്കൂൾ മാനേജർ ഫാ. ജെയിംസ് വള്ളിക്കുന്നേൽ, ഹെഡ്മാസ്റ്റർ ജിബിൻ പോൾ, പിടിഎ പ്രസിഡന്റ് ജിനേഷ് കുര്യൻ, വാർഡ് മെമ്പർ വിത്സൻ തറപ്പേൽ, ആൻസി തോമസ്, അറ്റ്ലിൻ മേരി ബിജു തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattu vishesham Vimala UP School building inaugurated