ആലപ്പുഴ: വി.എസ്. അച്യുതാനന്ദന് സാധാരണക്കാരുടെ ഭാഷ അറിയാമായിരുന്നെന്നും എന്നാലിന്ന് ആ മൊഴിവഴക്കം നഷ്ടമായെന്നും അച്ചടിഭാഷയിലാണ് നേതാക്കളുടെ സംസാരമെന്നും വിമർശിച്ച് സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം ഡോ. ടി.എം. തോമസ് ഐസക്ക്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വേദിയിലിരുത്തിയായിരുന്നിത്. വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിഎസിന്റെ കാലത്ത് വർഗീയമായി ഭിന്നിപ്പിക്കാനുള്ള സാമുദായിക ശക്തികളുടെ ശ്രമമുണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ കാലത്ത് സമുദായനേതാക്കളുടെ വീടിനു മുന്നിൽ മൈക്കുകെട്ടി വെല്ലുവിളിച്ചിട്ടുണ്ട്. അന്ന് ഭൂമി കുലുക്കമൊന്നും ഉണ്ടായിട്ടില്ലല്ലോ, എന്നാലിന്ന് അതു കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.