ഏന്തയാർ: പ്രളയത്തിൽ തകർന്ന ഏന്തയാർ പള്ളി ജംഗ്ഷനിലെ വെയ്റ്റിംഗ് ഷെഡ് പുനർ നിർമിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർമാരായ പി.എസ്. സജിമോൻ, കെ.എസ്. മോഹനൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സണ്ണി, ഫാ. സേവ്യർ മാമ്മൂട്ടിൽ, എ.ജെ. ജോസഫ് അറയ്ക്കപ്പറമ്പിൽ, പയസ് വാലുമ്മേൽ, എ.കെ. ഭാസി തുടങ്ങിയവർ പ്രസംഗിച്ചു.
ഏന്തയാർ സെന്റ് മേരീസ് പള്ളി ജംഗ്ഷനിൽ മുന്‍പുണ്ടായിരുന്ന വെയ്റ്റിംഗ് ഷെഡ് പ്രളയത്തിൽ തകർന്നു പോയതിനെത്തുടർന്ന് പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. തീർഥാടനകേന്ദ്രം കൂടിയായ വേളാങ്കണ്ണിമാതാ പള്ളിയിലെത്തുന്ന ഭക്തജനങ്ങളും സമീപ പ്രദേശങ്ങളായ പ്ലാപ്പള്ളി, ചാത്തൻ പ്ലാപ്പള്ളി, മാത്തുമല, ഒളയനാട്, വള്ളക്കാട്, മുണ്ടപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളും ബസ് യാത്രയ്ക്ക് എത്തിച്ചേരുന്നത് ഏന്തയാർ പള്ളി ജംഗ്ഷനിലാണ്. അതിനാൽ തന്നെ ഇവിടെ ഒരു വെയ്റ്റിംഗ് ഷെഡ് വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതേത്തുടർന്നാണ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് നാലു ലക്ഷം രൂപ വിനിയോഗിച്ച് വെയ്റ്റിംഗ് ഷെഡ് പുനർ നിർമിച്ചത
Tags : local nattuvishesham Waiting shed