x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ജ​ന ആ​രോ​ഗ്യ​ത്തി​ന്‍റെ സ​ന്ദേ​ശ​വു​മാ​യി ഏ​റ്റു​മാ​നൂ​രി​ല്‍ വാക്കത്തൺ

വെബ് ഡെസ്ക്
Published: August 22, 2026 01:23 AM IST | Updated: August 22, 2026 01:23 AM IST

ഏ​റ്റു​മാ​നൂ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച വാ​ക്ക​ത്ത​ണ്‍ -2026 അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍​നാ​യ​ര്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു.

ഏ​റ്റു​മാ​നൂ​ര്‍: ലോ​ക സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍​സ് കേ​ര​ള ജി​ല്ലാ ക​മ്മി​റ്റി​യും മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി പാ​ലാ​യും ചേ​ര്‍​ന്നു സം​ഘ​ടി​പ്പി​ച്ച വാ​ക്ക​ത്ത​ണ്‍ - 2026 വ​ര്‍​ണാ​ഭ​മാ​യി. 250ല്‍ ​പ​രം സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ അം​ഗ​ങ്ങ​ളാ​ണ് വ​യോ​ജ​ന ആ​രോ​ഗ്യ​ത്തി​ന്‍റെ സ​ന്ദേ​ശ​വു​മാ​യി വാ​ക്ക​ത്തണി​ല്‍ അ​ണി​നി​ര​ന്ന​ത്. ജി​ല്ല​യി​ലെ 21 സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍​സ് യൂ​ണി​റ്റു​ക​ളി​ല്‍​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കാനെത്തി.

ഏ​റ്റു​മാ​നൂ​ര്‍ ന​ന്ദാ​വ​നം ഓ​ഡി​റ്റോ​റി​യ​ത്തി​നു മു​ന്നി​ല്‍നി​ന്നാ​രം​ഭി​ച്ച വാ​ക്ക​ത്ത​ണ്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. പേ​രൂ​ര്‍ ജം​ഗ്ഷ​ന്‍, സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​ന്‍, അ​തി​ര​മ്പു​ഴ റോ​ഡ്, കോ​ട​തി​പ്പ​ടി, എം.​സി. റോ​ഡ് , സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​ന്‍ ചു​റ്റി പ​ടി​ഞ്ഞാ​റേന​ടവ​ഴി ന​ന്ദാ​വ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ തി​രി​കെ എ​ത്തി​ച്ചേ​ര്‍​ന്നു. തു​ട​ര്‍​ന്നു ന​ട​ത്തി​യ സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​വി.​വി. സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍​നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ആ​ന്‍​ഡ് സി​ഇ​ഒ ഫാ. ​മാ​ത്യു തെ​ക്കേ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യു​ടെ ജ​റി​യാ​ട്രി​ക് വ​കു​പ്പി​ന്‍റെ സേ​വ​ന​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​ന​വും ച​ട​ങ്ങി​ല്‍ ന​ട​ത്തി. മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്ക് മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ലെ ജ​റി​യാ​ട്രി​ക് മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ല്‍ ഒ​രു മാ​സം സൗ​ജ​ന്യ ക​ണ്‍​സ​ള്‍​ട്ടേ​ഷ​നാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ഫ്‌​ളോ​റ​ന്‍​സ് നൈ​റ്റിം​ഗേ​ല്‍ അ​വാ​ര്‍​ഡ് നേ​ടി​യ കെ. ​സോ​ജ ബേ​ബി​യെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു തു​രു​ത്തി​പ്പ​ള്ളി​ല്‍, ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജെ. ഹ​രി​കു​മാ​ര്‍, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ.​കെ.​എ​ന്‍. സോ​മ​ദാ​സ​ന്‍, ആ​ശു​പ​ത്രി ചീ​ഫ് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് എ​യ​ര്‍​കോ​മ​ഡോ​ര്‍ ഡോ. ​പോ​ളി​ന്‍ ബാ​ബു, ഫെ​ഡ​റ​ല്‍ ബാ​ങ്ക് പാ​ലാ ബ്രാ​ഞ്ച് ഹെ​ഡ് ജി​തി​ന്‍ വി. ​ജി​മ്മി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​ജോ​സ് കീ​ര​ഞ്ചി​റ, ഫാ. ​ഡോ. ജോ​സ​ഫ് ക​രി​കു​ളം, ഫാ. ​ഗ​ര്‍​വാ​സീ​സ് ആ​നി​ത്തോ​ട്ട​ത്തി​ല്‍, ഫാ.​ഡോ. മാ​ത്യു ചേ​ന്നാ​ട്ട് , ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ര്‍ ഡോ. ​ര​ശ്മി നാ​യ​ര്‍ തു​ട​ങ്ങി​യ​വ​രും വോ​ക്ക​ത്തണി​ൽ ഭാ​ഗ​മാ​യി.

Tags : NattuVishesham DistricteNews

District News

ഓ​ണം വ്യാ​പാ​ര​മേ​ള​യ്ക്കും പ്ര​ദ​ര്‍​ശ​ന​ത്തി​നും തു​ട​ക്ക​മാ​യി വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​രം: ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന വ്യാ​പാ​ര​മേ​ള​യും പ്ര​ദ​ര്‍​ശ​ന​വും സാം​സ്കാ​രി​ക-​സി​നി​മ-​വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് ക​ന​ക​ക്കു​ന്നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ലെ 35-ഓ​ളം വേ​ദി​ക​ളി​ലാ​യി വി​പു​ല​മാ​യ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഭ​ക്ഷ്യ​മേ​ള​യും അ​ര​ങ്ങേ​റും. നാ​ളെ ന​ട​ക്കു​ന്ന പ​താ​ക ഉ​യ​ര്‍​ത്ത​ല്‍ ച​ട​ങ്ങോ​ടെ തു​ട​ക്ക​മാ​കു​ന്ന വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം 24ന് ​മു​ഖ്യ​മ​ന്ത്രി വി.ഡി.സ​തീ​ശ​ന്‍ നി​ര്‍​വ​ഹി​ക്കും. ക​ന​ക​ക്കു​ന്ന്, സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യം എ​ന്നി​വ​യു​ള്‍​പ്പെ​ടെ ജി​ല്ല​യി​ലെ 35 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വൈ​വി​ധ്യ​മാ​ര്‍​ന്ന പ​രി​പാ​ടി​ക​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നി​ശാ​ഗ​ന്ധി​യി​ല്‍ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ രാ​ത്രി ഏ​ഴു​വ​രെ കേ​ര​ള​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത അ​നു​ഷ്ഠാ​ന ക​ലാ​രൂ​പ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്

Recent News

Corehub Up