കൈപ്പുഴ: ദിവസേന നിരവധി ആളുകള്‍ എത്തിയിരുന്ന കൈപ്പുഴ കാറ്റിലേക്ക് ആളുകളെ പ്രവേശിക്കുന്നത് നിരോധിച്ചു.
മഴ കനത്ത് കൈപ്പുഴ കാറ്റിലെ റോഡിലും പാടശേഖരത്തും വെള്ളം നിറഞ്ഞതോടെയാണ് നീണ്ടൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇവിടെ ആളുകളെ പ്രവേശിപ്പിക്കുന്നത് നിരോധിച്ചത്. വിദ്യാര്‍ഥികളടക്കം നിരവധിയാളുകളാണ് ദിവസവും ഇവിടെ എത്തിയിരുന്നത്. വ്യായാമം ചെയ്യുന്നതിനുള്ള സംവിധാനവും ഇവിടെ ഏര്‍പ്പെടുത്തിയിരുന്നു.
നൂറപറ മാക്കോത്തറ പാടശേഖരവും അതിനു മധ്യഭാഗത്തു കൂടെ ഒഴുക്കുന്ന തോടും വിവിധങ്ങളായ പക്ഷികളും കൈപ്പുഴ കാറ്റിനെ ആസ്വാദ്യമാക്കിയിരുന്നു. മഴ തുടങ്ങിയതോടെ ഇവിടെയാകെ വെള്ളം കയറി റോഡും പാടവും മൂടിക്കിടക്കുകയാണ്.
Tags : nattu vishesham Water in Kaippuzha Kattu