x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു


Published: July 16, 2026 07:17 AM IST | Updated: July 16, 2026 07:17 AM IST

പാ​മ്പാ​ടി​യി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി ശു​ദ്ധജ​ലം പാ​ഴാ​കു​ന്നു.

പാ​മ്പാ​ടി: ടൗ​ണി​ൽ ര​ണ്ടി​ട​ത്ത് പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു. പ​ഴ​യ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന് എ​തി​ർ​വ​ശ​ത്തും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ൻ​പി​ലു​മാ​ണ് വെ​ള്ളം പ​ഴാ​കു​ന്ന​ത്. കാ​ല​പ്പ​ഴ​ക്കം കാ​ര​ണ​മാ​ണ് പൈ​പ്പ് പൊ​ട്ടു​ന്ന​ത്. പൊ​ട്ടി​യ ഭാ​ഗം ന​ന്നാ​ക്കി​യാ​ൽ ര​ണ്ടു ദി​വ​സം ക​ഴി​യു​മ്പോ​ൾ അ​തി​ന് സ​മീ​പ​ത്തുത​ന്നെ മ​റ്റെ​വി​ടെ​യെ​ങ്കി​ലും ത​ക​രാ​റി​ലാ​കും.

ഇ​ങ്ങ​നെ മാ​റി​മാ​റി കു​ഴി​യെ​ടു​ക്കു​ന്ന​തി​നാ​ൽ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ​രി​കി​ലെ ന​ട​പ്പാ​ത​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ടൈ​ലു​ക​ൾ ന​ഷ്‌​ട​മാ​യി. വി​ല്ലേ​ജ് ഓ​ഫീസി​നു സ​മീ​പ​ത്തെ ജ​ല​സം​ഭ​ര​ണി​യി​ൽ​നി​ന്നു കു​റി​യ​ന്നൂ​ർ കു​ന്നി​ലെ ടാ​ങ്കി​ലേ​ക്കാ​ണ് വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന​ത്.

ടാ​ങ്കി​ലെ ജ​ലം തീ​രു​ന്ന​തു​വ​രെ കു​ടി​വെ​ള്ളം ന​ഷ്‌​ട​പ്പെ​ട്ടുകൊ​ണ്ടി​രി​ക്കു​ന്നു. പ​ഴ​യ പൈ​പ്പു​ക​ൾ മാ​റ്റി പു​തി​യ​ത് സ്ഥാ​പി​ച്ച് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up