x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ലെ പാ​ല​ത്തി​ൽ എ​ന്നും വെ​ള്ള​ക്കെ​ട്ട് ത​ന്നെ


Published: August 10, 2026 06:31 AM IST | Updated: August 10, 2026 06:31 AM IST

കൂ​രാ​ച്ചു​ണ്ട്: മ​ഴ​ക്കാ​ല​മാ​യ​തോ​ടെ കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ലെ പാ​ല​ത്തി​ൽ രൂ​പ​പ്പെ​ടു​ന്ന വെ​ള്ള​ക്കെ​ട്ട് കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു.

ഒ​രു മ​ഴ​പെ​യ്താ​ൽ വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​കാ​തെ പാ​ല​ത്തി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് മൂ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​മ്പോ​ൾ ദേ​ഹ​ത്ത് വെ​ള്ളം തെ​റി​ക്കു​ന്ന​തി​നി​ട​യാ​ക്കു​ന്ന​തി​നാ​ൽ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ന്നു​ണ്ട്.

കൂ​രാ​ച്ചു​ണ്ടി​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ്, വി​ല്ലേ​ജ് ഓ​ഫി​സ്, ബാ​ങ്കു​ക​ൾ, സ​ബ് ജി​സ്ട്രാ​ർ ഓ​ഫി​സ്, കൃ​ഷി​ഭ​വ​ൻ, സ​ർ​ക്കാ​ർ മൃ​ഗാ​ശു​പ​ത്രി, അ​ക്ഷ​യ കേ​ന്ദ്രം തു​ട​ങ്ങി​യ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം സ്ഥി​തി ചെ​യ്യു​ന്ന​ത് ബ​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്താ​ണ്.

ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന നി​ര​വ​ധി ആ​ൾ​ക്കാ​ർ പാ​ല​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​നു സ​മീ​പം ഓ​ട്ടോ സ്റ്റാ​ൻ​ഡും ഉ​ള്ള​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് എ​പ്പോ​ഴും അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. ഇ​ക്കാ​ര​ണ​ത്താ​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ വെ​ള്ള​ക്കെ​ട്ട് മൂ​ലം ബു​ദ്ധി​മു​ട്ടു​ന്നു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി പാ​ല​ത്തി​ൽ രൂ​പ​പ്പെ​ടു​ന്ന വെ​ള്ള​ക്കെ​ട്ട് നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags :

Recent News

Corehub Up