അടിമാലി: ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങളിൽ ഉണ്ടായ പിഴവുമൂലം കാർഷിക നഴ്സറി ആവശ്യത്തിനായി വളർത്തിയിരുന്ന മദർ പ്ലാന്റ് ജാതികൾ മണ്ണ് മൂടി നശിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിൽ ചെളിയും മണ്ണും കയറിയാണ് കർഷകോത്തമ അവാർഡ് അടക്കം നിരവധി സർക്കാർ പുരസ്കാരങ്ങൾ നേടിയ കർഷകൻ ചെറുകുന്നേൽ ഗേപിയുടെ ബഡ്വുഡ് എടുക്കുന്നതിനായി വളർത്തിയിരുന്ന നൂറ് ജാതി തൈകൾ എക്കലും മണ്ണും കയറി നശിച്ചത്.
കൊച്ചി - മൂന്നാർ ദേശീയപാത നിർമാണങ്ങളുടെ ഭാഗമായി നടന്ന അശാസ്ത്രീയമായി നടന്ന പ്രവർത്തനങ്ങളാണ് റോഡ് വെള്ളത്തിൽ മുങ്ങി സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി നാശനഷ്ടം ഉണ്ടാക്കിയത്.
ഈസ്റ്റേൺ പടി മുതൽ മാരുതി ഷോറും വരയുള്ള ഭാഗത്തെ റോഡ് ആവശ്യത്തിന് ഉയർത്താതെ നിർമിച്ചതാണ് വെള്ളക്കെട്ടിനു കാരണം.
കഴിഞ്ഞ പ്രളയ സമയത്ത് അടിമാലി സബ് സ്റ്റേഷനിൽ വെള്ളം കയറി ടൗൺ ഇരുട്ടിലായതാണ്. സബ് സ്റ്റേഷൻ ഭാഗത്തുണ്ടാകുന്ന വെള്ളക്കെട്ടിന് ദേശീയപാത അധികൃതർ ശശ്വത പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്.
Tags :