സല്മാന് ഫാരിസ് പൊലിസിന്റെ പിടിയിലായപ്പോള്‍.
കല്‍പ്പറ്റ: നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് സൂക്ഷിച്ച ചാക്ക് കല്‍പ്പറ്റ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറില്‍ വച്ച് കടന്നുകളഞ്ഞ യുവാവിനെ കല്‍പ്പറ്റ പൊലിസ് പിടികൂടി.
കമ്പളക്കാട് തൂമ്പറ്റ സല്മാന് ഫാരിസ് (28) ആണ് പിടിയിലായത്. ഇയാള്‍ ഉപേക്ഷിച്ച ചാക്കില്‍ 16 ബണ്ടിലുകളിലായി സൂക്ഷിച്ചിരുന്ന 240 ഹാന്‍സ് പാക്കറ്റുകളാണ് കണ്ടെത്തിയത്. ഈ മാസം 22ന് രാത്രിയോടെയാണ് കല്‍പ്പറ്റ ചുങ്കത്തെ പച്ചക്കറിക്കടയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറില്‍ ചാക്ക് കണ്ടെത്തിയത്. സ്കൂട്ടര്‍ ഉടമയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കല്‍പ്പറ്റ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ചാക്ക് സ്കൂട്ടറില്‍ വച്ച് കടന്നുകളഞ്ഞ സല്മാന് ഫാരിസിനെ പിടികൂടിയത്.
കല്‍പ്പറ്റ പൊലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ എ.യു. ജയപ്രകാശിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ രമേഷ്, രതീഷ്, എസ്സിപിഒ ബിഗേഷ്, സിപിഒ സാലു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Tags : abandoned a sack containing Hans Hans NattuVishesham DistrictNews