ചീരാല്‍ മുണ്ടക്കൊല്ലി ഊരില്‍ പൈതൃക ഭവനം ഉദ്ഘാടനം
ചീരാല്‍: ജില്ലാ പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍നിന്ന് ലഭ്യമാക്കിയ 10 ലക്ഷം രൂപ ചെലവഴിച്ച് മുണ്ടക്കൊല്ലി ഊരില്‍ നിര്‍മിച്ച പൈതൃക ഭവനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് സിഎസ്ആര്‍ ഫണ്ടില്‍നിന്നു അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് പണിയുന്ന സ്മാര്‍ട് അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം അവര്‍ നിര്‍വഹിച്ചു. നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഗംഗാധരന് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ഷീജ സതീഷ്, എം.എസ്. ഫെബിന്, വി.ടി. ബേബി, കൃഷ്ണകുമാരി, കെ.വി. ശശി, പൊതുപ്രവര്‍ത്തകരായ സി.എം. ഷിജു, കെ.ആര്. സാജന്, എം.എം. അജയന്, എം.എ. സുരേഷ്, ഗോപാലകൃഷ്ണന്, തസ്നിം, സി.പി. സുനില്റാം, ലില്ലി, ബിജു എന്നിവര്‍ പ്രസംഗിച്ചു.
Tags : Heritage Home Inaugurated at Cheeral Mundakkolli Heritage Home NattuVishesham DistrictNews