ഓവറോള്‍ കിരീടം നേടിയ തരിയോട് നിര്‍മല ഹൈസ്കൂള്‍ ടീം.
തരിയോട്: മണ്ണാര്‍ക്കാട് നടന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ ഹൈസ്കൂള്‍ വിഭാഗം പ്രവൃത്തിപരിചയമേളയില്‍ തരിയോട് നിര്‍മല ഹൈസ്കൂള്‍ 56 പോയിന്റോടെ ഓവറോള്‍ കിരീടം നേടി.
വുഡ് കാര്‍വിംഗില്‍ പി.ആര്. നിഹാര, ഫൈബര്‍ ഫാബ്രിക്കേഷനില്‍ ഗസല്‍ സാഗര്‍ എന്നിവര്‍ രണ്ടാം സ്ഥാനം നേടി. മത്സരങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികളും എ ഗ്രേഡ് കരസ്ഥമാക്കി. വിദ്യാര്‍ഥികളെയും അവരെ മികച്ച വിജയം നേടുന്നതിന് പ്രാപ്തയാക്കിയ വര്‍ക്ക് എക്സ്പീരിയന്‍സ് അധ്യാപിക അമ്പിളി തോമസിനെയും മാനേജ്മെന്റും പിടിഎയും സ്റ്റാഫ് കൗണ്‍സിലും അനുമോദിച്ചു.മാനേജര്‍ ഫാ. സ്റ്റീഫന്‍ കോട്ടയ്ക്കല്‍, പിടിഎ പ്രസിഡന്റ് എം.വി. ജോണ്സണ്, എംപിടിഎ പ്രസിഡന്റ് ദിവ്യ പ്രതീഷ്, ഹെഡ്മാസ്റ്റര് ജോബി മാനുവല്‍, സ്റ്റാഫ് സെക്രട്ടറി സ്റ്റെല്ല സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : emerges as winner at the HS Work Experience Fair. emerges as winne NattuVishesham DistrictNews