ഉദയ ഫുട്ബോള്‍ സീസണ് 21 സ്വാഗതസംഘം രൂപീകരണയോഗം
മാനന്തവാടി: ഉദയ ഫുട്ബോള്‍ സീസണ് 21 നടത്തിപ്പിന് സ്വാഗതസംഘം രൂപീകരിച്ചു.
ഇതിന് മര്‍ച്ചന്റ്സ് അസോസിയേഷന് ഹാളില്‍ ചേര്‍ന്ന യോഗം നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ അഡ്വ. സിന്ധു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കമ്മന മോഹനന് അധ്യക്ഷത വഹിച്ചു. നഗരസഭാ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ ഫ്രാന്‍സിസ്, എ.എന്‍. നിഷാന്ത്, പ്രിന്‍സ് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. ഋഷി ഗ്രൂപ്പ് ചെയര്മാന് ജോസഫ് ഫ്രാന്‍സിസ് വടക്കേടത്താണ് ജനുവരി 22 മുതല്‍ ഫെബ്രുവരി ഏഴ് വരെ വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ നടത്തുന്ന ടൂര്‍ണമെന്റിന്റെ മുഖ്യ സ്പോണ്സര്.
Tags : Udaya Football Season 21: Reception Committee Formed Football Season NattuVishesham DistrictNews