അൻവർ ഹുസൈൻ
കൊച്ചി: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി കൊച്ചി സിറ്റിയില്‍ നടത്തിയ പരിശോധനയില്‍ പശ്ചിമബംഗാള്‍ സ്വദേശിയെ കഞ്ചാവുമായി സിറ്റി പോലീസ് പിടികൂടി.
പശ്ചിമബംഗാള്‍ ബോങ്കോന് സ്വദേശി അന്‍വര്‍ ഹുസൈനെ(31)യാണ് ചേരാനല്ലൂര്‍ കുന്നുംപുറത്തിന് സമീപത്ത് നിന്ന് കൊച്ചി സിറ്റി ഡാന്‍സാഫ് സംഘം പിടികൂടിയത്. പ്രതിയില്‍ നിന്ന് 3.076 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
Tags : Local News Nattuvishesham Ernakulam