x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മറയൂരിനെ ആരു വരിക്കും


Published: November 9, 2025 06:45 AM IST | Updated: November 9, 2025 06:45 AM IST

മറയൂർ പ​ഞ്ചാ​യ​ത്ത്

ച​ന്ദ​ന മ​ര​ങ്ങ​ളു​ടെ​യും ശീ​ത​കാ​ല പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ​യും പ​ഴ​ങ്ങ​ളു​ടെ​യും ശ​ർ​ക്ക​ര​യു​ടെ​യും പെ​രു​മ പേ​റു​ന്ന മ​റ​യൂ​ർ പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ ശി​ര​സാ​ണ്. വ​ലി​യ കൊ​ടു​മു​ടി​ക​ളും വ്യ​ത്യ​സ്ത​മാ​യ കാ​ലാ​വ​സ്ഥ​യും ഭൂ ​പ്ര​കൃ​തി​യും ക​ണ​ക്കി​ലെ​ടു​ക്കു​ന്പോ​ൾ ഏ​റെ പ്ര​ത്യേ​ക​ത​ക​ൾ നി​റ​ഞ്ഞ പ്ര​ദേ​ശ​മാ​ണ് മ​റ​യൂ​ർ.


സാം​സ്കാ​രി​ക​മാ​യി നൂ​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ള്ള​തും ത​മി​ഴ് അ​ധി​നി​വേ​ശം ഏ​റെ​യു​ള്ള​തു​മാ​യ പ​ഞ്ചാ​യ​ത്താ​ണ് മ​റ​യൂ​ർ. പു​രാ​ത​ന ച​രി​ത്ര​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ ആ​ദി​വാ​സി​ക​ളും ത​മി​ഴ് വോ​ട്ട​ർ​മാ​രു​മാ​ണ് ഭ​ര​ണ​ത്തി​ന്‍റെ ഗ​തി നി​ർ​ണ​യി​ക്കു​ന്ന​ത്.

 

നേ​ട്ട​ങ്ങ​ൾ

 

• എ​ബി​സി​ഡി പ്രോ​ഗ്രാ​മി​ലൂ​ടെ 24 ഉ​ന്ന​തി​ക​ളി​ലെ മു​ഴു​വ​ൻ പേ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ന​ട​ത്തി.
•ക​ന​വ് പ​ദ്ധ​തി​യി​ലൂ​ടെ ഗോ​ത്ര സ​മൂ​ഹ​ത്തി​ലെ 40 യു​വ​തി​ക​ൾ​ക്ക് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ന​ൽ​കി.
•തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ 8.62 കി​ലോ​മീ​റ്റ​ർ റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗും 600 മീ​റ്റ​ർ ക​നാ​ൽ നി​ർ​മാ​ണ​വും ന​ട​ത്തി.
•450 പേ​ർ​ക്ക് ലൈ​ഫ്, പി​എം​എ​വൈ വീ​ടു​ക​ൾ.
•അ​തി​ദ​രി​ദ്ര​രാ​യ 14 പേ​ർ​ക്ക് ഭ​വ​ന നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ചു.
•140 പ​ശു​ക്ക​ളെ​യും 65 കി​ടാ​രി​ക​ളെ​യും വി​ത​ര​ണം ചെ​യ്തു.
•പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 125 ലാ​പ്ടോ​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു.
•60 വ​യ​സാ​യ 2000 പേ​ർ​ക്ക് ക​ട്ടി​ലു​ക​ൾ വി​ത​ര​ണം ചെ​യ്തു.
• മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​ന് 31 മി​നി എം​സി​എ​ഫ് സ്ഥാ​പി​ച്ചു.
•മൂ​ന്നു വാ​ർ​ഡു​ക​ളി​ൽ ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കി.
•500 ഗോ​ത്ര കു​ടും​ബ​ങ്ങ​ൾ​ക്ക് മൂ​ന്നു കോ​ടി​യു​ടെ പ​ദ്ധ​തി.
•ക​രി​ന്പുകൃ​ഷി​ക്ക് 60 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി.
•പ​ച്ച​ക്ക​റികൃ​ഷി കൂ​ലി​യാ​യി 25 ല​ക്ഷം രൂ​പ ന​ൽ​കി.
•10 വ​നി​ത വി​ക​സ​ന കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ച്ചു.
•നാ​ലു അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് കെ​ട്ടി​ടം നി​ർ​മി​ച്ചു.
•ക​രി​മൂ​ട്ടി, മു​രു​ക​ൻ മ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി.

 

കോ​ട്ട​ങ്ങ​ൾ


• ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​ല്ല.
•മ​റ​യൂ​ർ ടൗ​ണി​ൽ ആ​ധു​നി​ക ശൗ​ചാ​ല​യം നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല.
•പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ല.
•ആ​ദി​വാ​സി ഉ​ന്ന​തി​ക​ളി​ൽ വൈ​ദ്യു​തി ക​ണ​ക്‌ഷൻ ന​ൽ​കാ​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ല്ല.
•കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് ക​ളി​സ്ഥ​ലം നി​ർ​മി​ച്ചി​ല്ല.
•വ​ഴി​വി​ള​ക്കു​ക​ൾ അ​റ്റ​കു​റ്റപ്പണി​ക​ൾ ന​ട​ത്തു​ന്നി​ല്ല.
•ആ​ദി​വാ​സി കു​ടി​ക​ളി​ലേ​യ്ക്ക് സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ പാ​ത​യി​ല്ല.
•ലൈ​ഫ് പ​ദ്ധ​തി​യി​ൽ ക്ര​മ​ക്കേ​ട്.
•മ​ലി​നജ​ലം ജ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​മാ​യി വി​ത​ര​ണം ചെ​യ്യു​ന്നു.

Tags : local nattuvishesham Marayur

Recent News

Corehub Up