x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​പു​ഴ​യി​ൽ വ്യാ​പ​ക നാ​ശം; പ​ല​യി​ട​ത്തും ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ക്കാ​നാ​യി​ല്ല

വെബ് ഡെസ്ക്
Published: August 3, 2026 05:58 AM IST | Updated: August 3, 2026 05:58 AM IST

ജോ​സ് ഗി​രി​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ൽ.

ചെ​റു​പു​ഴ: ശ​നി​യാ​ഴ്ച പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ൽ കൃ​ഷി​നാ​ശ​മു​ൾ​പ്പ​ടെ വ​ൻ നാ​ശ​ന​ഷ്ടം. 40 വ​ർ​ഷ​ത്തി​നി​ടെ ഇ​ത്ര​യും വ​ലി​യ വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ​ഴ​മ​ക്കാ​ർ പ​റ​ഞ്ഞു. 10 മ​ണി​ക്കൂ​ർ കൊ​ണ്ട് പെ​യ്ത് ഇ​റ​ങ്ങി​യ​ത് 305 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ്. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​യ രാ​ജ​ഗി​രി, ജോ​സ്ഗി​രി, മ​രു​തും​ത​ട്ട്, താ​ബോ​ർ, ച​ട്ടി​വ​യ​ൽ, തി​രു​മേ​നി, കോ​റാ​ളി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലും വ​ൻ​തോ​തി​ൽ മ​ണ്ണി​ടി​ച്ചി​ലു​മു​ണ്ടാ​യി. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി.​ ക​ന്നി​ക്ക​ള​ത്ത് 11 വീ​ടു​ക​ളി​ലും ജു​മാ മ​സ്ജി​ദി​ലും സി.​ജെ. ബി​ൽ​ഡ് വെ​യ​ർ ഗോ​ഡൗ​ണി​ലും വെ​ള്ളം ക​യ​റി നാ​ശ​മു​ണ്ടാ​യി. പു​ളി​ങ്ങോം ഉ​മ​യം​ചാ​ലി​ലും പാ​ലാ​ന്ത​ട​ത്തി​ലു​മാ​യി 60 ല​ധി​കം വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ്, ഡി​വൈ​എ​ഫ്ഐ, മു​സ്‌​ലിം യൂ​ത്ത് ലീ​ഗ്, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി വ​രി​ക​യാ​ണ്. നാ​ശ​ന​ഷ്ട​ങ്ങ​ൾ ക​ണ​ക്കാ​ക്കി വ​രു​ന്ന​തേ​യു​ള്ളൂ.

രാ​ജ​ഗി​രി, ജോ​സ്ഗി​രി പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഇ​വ പു​നഃസ്ഥാ​പി​ക്കാ​ൻ വ​ലി​യ ഇ​ട​പെ​ട​ൽ വേ​ണ്ടി വ​രും. താ​ബോ​ർ -മു​ണ്ടേ​രി​ത്ത​ട്ട് റോ​ഡി​ൽ വ​ൻ​തോ​തി​ൽ മ​ണ്ണി​ടി​ഞ്ഞു. രാ​ജ​ഗി​രി - മ​രു​തും​ത​ട്ട്, മ​രു​തും​ത​ട്ട് -ചേ​ന്നാ​ട്ടു​കൊ​ല്ലി, മ​രു​തും​ത​ട്ട് - ജോ​സ്ഗി​രി, ജോ​സ്ഗ​രി - താ​ബോ​ർ എ​ന്നീ റോ​ഡു​ക​ൾ മ​ണ്ണി​ടി​ഞ്ഞും കു​ത്തി​യൊ​ലി​ച്ചും ന​ശി​ച്ചു. പ​ല​യി​ട​ങ്ങ​ളി​ലേ​ക്കും ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ല. രാ​ജ​ഗി​രി ഉ​ന്ന​തി​യി​ലേ​യ്ക്കു​ള്ള മു​ള​പ്പാ​ലം, മീ​ന്തു​ള്ളി കോ​ൺ​ക്രീ​റ്റ് ന​ട​പ്പാ​ലം, കോ​ലു​വ​ള​ളി ക​മ്പി​പ്പാ​ലം എ​ന്നി​വ ത​ക​ർ​ന്നു.

38 ല​ക്ഷ​ത്തി​ന്‍റെ കൃ​ഷി​നാ​ശം

ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ൽ പ്രാ​ഥ​മി​ക ക​ണ​ക്ക​നു​സ​രി​ച്ച് 38 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ പ​ല​യി​ട​ത്തും എ​ത്തി​പ്പെ​ടാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഒ​രാ​ഴ്ച കൊ​ണ്ടേ ക​ണ​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​വു​ക​യു​ള്ളു​വെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ കെ.​ആ​ർ. ജി​തി​ൻ,കൃ​ഷി അ​സി​സ്റ്റ​ന്‍റ് സു​രേ​ഷ് കു​റ്റൂ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.

പ്രാ​ഥ​മി​ക ക​ണ​ക്ക് പ്ര​കാ​രം ആ​റ് ഹെ​ക്ട​റോ​ളം സ്ഥ​ല​ത്ത് കൃ​ഷി​നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ്ര​ധാ​ന​മാ​യും കു​രു​മു​ള​ക്, റ​ബ​ർ, തെ​ങ്ങ്, ക​മു​ക്, ഏ​ലം, ക​ശു​മാ്, മ​ര​ച്ചീ​നി, വാ​ഴ തു​ട​ങ്ങി​യ​വ കൃ​ഷി​ക​ളാ​ണ് ന​ശി​ച്ച​ത്.

Tags : Nattuvishesham Districtnews Widespread

Recent News

Corehub Up