x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീ​ര​മി​ടി​ച്ചി​ൽ വ്യാ​പ​ക​മാ​കു​ന്നു; പ​റ​മ്പി​നും വീ​ടു​ക​ൾ​ക്കും ഭീ​ഷ​ണി

വെബ് ഡെസ്ക്
Published: August 6, 2026 02:29 AM IST | Updated: August 6, 2026 02:29 AM IST

പു​തി​യേ​ട​ത്ത് മു​ഹ​മ്മ​ദി​ന്‍റെ വീ​ടി​നു സ​മീ​പം പ​റ​മ്പ് ഇ​ടി​ഞ്ഞ് തോ​ട്ടി​ലേ​ക്ക് പ​തി​ച്ച നി​ല​യി​ൽ.

മു​ക്കം: ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യോ​ടു ചേ​ർ​ന്നു​ള്ള ചീ​പ്പാ​ൻ​കു​ഴി തോ​ടി​ന്‍റെ തീ​ര​മി​ടി​ച്ചി​ൽ വ്യാ​പ​ക​മാ​കു​ന്നു. ക​ക്കാ​ട് പു​തി​യേ​ട​ത്ത് മു​ഹ​മ്മ​ദി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്ന ഭാ​ഗ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​ടി​ഞ്ഞ​ത്. തീ​ര​മി​ടി​ച്ചി​ൽ മു​ഹ​മ്മ​ദി​ന്‍റെ​യും മ​ക​ന്‍റെ​യും വീ​ടു​ക​ൾ​ക്ക് ഭീ​ഷ​ണ ി​യാ​യി​ട്ടു​ണ്ട്. ക​ക്കാ​ട് - കാ​ര​ശേ​രി പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ചീ​പ്പാ​ൻ​കു​ഴി പാ​ല​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള പ​റ​മ്പ് ഒ​രാ​ഴ്ച മു​മ്പാ​ണ് വ​ൻ​തോ​തി​ൽ ഇ​ടി​ഞ്ഞ് തോ​ട്ടി​ലേ​ക്ക് പ​തി​ച്ച​ത്.

ഇ​ത് റോ​ഡി​നും തോ​ടി​നും പാ​ല​ത്തി​നും ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. കു​ന്ന​ത്ത് അ​ഷ്‌​റ​ഫി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​മാ​ണ് ഇ​ട​യ്ക്കി​ടെ ഇ​ടി​യു​ന്ന​ത്. ഇ​തി​ന്‍റെ താ​ഴ്ഭാ​ഗ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇ​ടി​ഞ്ഞ് വീ​ടു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്. ഓ​രോ കാ​ല​വ​ർ​ഷ​ത്തി​ലും തീ​ര​മി​ടി​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഇ​ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ പ​രി​ഹാ​ര​മാ​യി​ട്ടി​ല്ലെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.

Tags : Nattuvishesham Local News flooding Threat to homes

Recent News

Corehub Up