x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ൽ വ്യാ​പ​ക ഉ​രു​ൾ​പൊ​ട്ട​ൽ; കോ​ടി​ക​ളു​ടെ നാ​ശ​ന​ഷ്‌​ടം

വെബ് ഡെസ്ക്
Published: August 3, 2026 05:55 AM IST | Updated: August 3, 2026 05:55 AM IST

ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന താ​ളി​പ്പാ​റ-​താ​ബോ​ർ റോ​ഡ്.

ആ​ല​ക്കോ​ട്: ശ​ക്ത​മാ​യ മ​ഴ​യി​ൽ ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ൾ​പ്പെ​ടെ​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് വ്യാ​പ​ക നാ​ശ​ന​ഷ്‌ടമാ​ണു നേ​രി​ട്ട​ത്. ക​ണ്ണൂ​ർ-കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഉ​ദ​യ​ഗി​രി-താ​ബോ​ർ-തി​രു​മേ​നി മെ​ക്കാ​ഡം റോ​ഡ് ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​ലി​ച്ചു​പോ​യി.

റോ​ഡു​ക​ളി​ൽ ക​ല്ലു​ക​ളും മ​ണ്ണും മ​ര​ങ്ങ​ളും പാ​റ​ക്കെട്ടു​ക​ളും അ​ടി​ഞ്ഞുകി​ട​ക്കു​ന്ന​തി​നാ​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി​യാ​ണു ന​ട​ക്കു​ന്ന​ത്. ​താ​ളി​പ്പാ​റ, താ​ബോ​ർ, ജ​യ​ഗി​രി, അ​രി​വി​ള​ഞ്ഞ​പൊ​യി​ൽ, മാമ്പൊ​യി​ൽ ഉ​ൾ​പ്പെ​ടെ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടോ​ളം സ്ഥ​ല​ത്തും കു​ട​ക് വ​ന​പ്ര​ദേ​ശ​ത്തു​മാ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്.​
ഈ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​തി​ന​ഞ്ചോ​ളം പാ​ല​ങ്ങ​ൾ, 24 വീ​ടു​ക​ൾ, 22 റോ​ഡു​ക​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. നൂ​റുക​ണ​ക്കി​ന് ഏ​ക്ക​ർ കൃ​ഷി​സ്ഥ​ല​മാ​ണു ന​ശി​ച്ച​ത്. ​കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.​

നി​ര​വ​ധി ആ​ളു​ക​ളു​ടെ കി​ണ​റു​ക​ൾ മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ മൂ​ടിപ്പോ​യി. പ​ഞ്ചാ​യ​ത്തി​ൽ നാ​ലു ദു​രി​താ​ശ്വ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നു.​ ര​ണ്ടു ദി​വ​സ​മാ​യി അഗ്നിരക്ഷാസേനയും പോ​ലീ​സും റ​വ​ന്യൂ, കെ​എ​സ്ഇ​ബി ഉ​ദ്യാ​ഗ​സ്ഥ​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്താ​ണ് ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേക്കു കൊണ്ടുവരാൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

പാ​ല​ങ്ങ​ളു​ടെ അ​ടി​ഭാ​ഗ​ങ്ങ​ൾ ത​ക​ർ​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നുപോ​കു​ന്ന​തി​ന് ഭീ​ഷ​ണി​യാ​ണ്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈദ്യുതി തൂണുകൾ ഒ​ടി​ഞ്ഞും ലൈ​നു​ക​ൾ പൊ​ട്ടി​വീ​ണ​തി​നാ​ലും വൈ​ദ്യു​ത വി​ത​ര​ണം ത​ട​സ​പ്പെ​ട്ട നി​ല​യി​ലാ​ണ്.​ ഇന്നലെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ കു​റ​വാ​യി​രു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി.

സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ആ​ലും​മൂ​ട്ടി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​ജി വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു തോ​മ​സ്, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ തോ​മ​സ് വെ​ക്ക​ത്താ​നം, ബി​ജു പു​ളി​യംതൊ​ട്ടി, ജോ​യി​ച്ച​ൻ പ​ള്ളി​യാ​ലി​ൽ എ​ന്നി​വ​ർ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Districtnews Widespread landslides

Recent News

Corehub Up