x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​ര​ മേ​ഖ​ല​യി​ല്‍ ക​ട​ക​ളും വാ​ഹ​ന​ങ്ങ​ളും കു​ത്തി​ത്തു​റ​ന്ന് വ്യാ​പ​ക മോ​ഷ​ണം


Published: July 3, 2026 06:39 AM IST | Updated: July 3, 2026 06:39 AM IST

കു​ള​ത്തൂപ്പു​ഴ: ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ ചോ​ഴി​യ​ക്കോ​ട് പ്ര​ദേ​ശ​ത്ത് വ്യാ​പ​ക മോ​ഷ​ണം. വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളി​ലും സ​മീ​പ​ത്തെ ക​ട​ക​ളി​ലും ക​വ​ര്‍​ച്ച ന​ട​ത്തി​യ മോ​ഷ്‌ടാവ് കോ​ഴി​ക​ളെ​യും ക​ട​ത്തി.കു​ള​ത്തൂപ്പു​ഴ: ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ ചോ​ഴി​യ​ക്കോ​ട് പ്ര​ദേ​ശ​ത്ത് വ്യാ​പ​ക മോ​ഷ​ണം. വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളി​ലും സ​മീ​പ​ത്തെ ക​ട​ക​ളി​ലും ക​വ​ര്‍​ച്ച ന​ട​ത്തി​യ മോ​ഷ്‌ടാവ് കോ​ഴി​ക​ളെ​യും ക​ട​ത്തി.

ചോ​ഴി​യ​ക്കോ​ട് ജം​ഗ്ഷ​നി​ല്‍ വി​ജ​യ​ന്‍റെ അ​ച്ചു സ്റ്റോ​ഴ്സി​ന്‍റെ വാ​തി​ല്‍ ത​ക​ര്‍​ത്ത് ക​ട​ക്കു​ള്ളി​ല്‍ ക​യ​റി​യ മോ​ഷ്‌ടാവ് 7000 രൂ​പ​യും ബേ​ക്ക​റി സാ​ധ​ന​ങ്ങ​ളും ക​വ​ര്‍​ന്നു. സ​മീ​പ​ത്താ​യി റ​ഹീ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കോ​ഴി​ക്ക​ട​യി​ല്‍ ക​യ​റി പ​ണ​വും കോ​ഴി​ക​ളെ​യും ക​ട​ത്തി. കു​ള​ത്തൂ​പ്പു​ഴ മ​ല​യോ​ര​പാ​ത​യു​ടെ ഓ​ര​ത്ത് വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ട സ്വ​കാ​ര്യ ബ​സി​ല്‍ ക​യ​റി​യ മോ​ഷ്‌ടാവ് ഇ​തി​നു​ള്ളി​ല്‍ നി​ന്ന് സ്റ്റീ​രി​യോ, കാ​മ​റ, വ​ഞ്ചി​പ്പെ​ട്ടി എ​ന്നി​വ ത​ക​ര്‍​ത്താ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

സ​മീ​പ​ത്ത് കി​ട​ന്ന അ​മീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗ്, ചാ​ര്‍​ജ​ര്‍, സ്റ്റീ​രി​യോ ബോ​ക്‌​സ് ഉ​ള്‍​പ്പെ​ടെ ക​വ​ര്‍​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ല്‍ ന​ട​ന്ന സം​ഭ​വം നേ​രം പു​ല​ര്‍​ന്ന​ശേ​ഷ​മാ​ണ് പു​റ​ത്ത​റി​യു​ന്ന​ത്. സാ​ഹ​ച​ര്യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​വ​യെ​ല്ലാം ചെ​യ്ത​ത് ഒ​രാ​ള്‍ ത​ന്നെ​യാ​കാ​മെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ളാ​ണ് കു​ള​ത്തൂ​പ്പു​ഴ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ന​ട​ന്ന​ത്.

ചോ​ഴി​യ​ക്കോ​ട് ജം​ഗ്ഷ​നി​ല്‍ മാ​ത്രം ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും വ്യാ​പാ​ര സ്ഥ​ല​ങ്ങ​ളി​ലു​മാ​യി ഒ​ട്ടേ​റെ മോ​ഷ​ണം ന​ട​ന്നു.എ​ന്നാ​ല്‍ ഇ​വ​യി​ല്‍ ഒ​രു കേ​സി​ല്‍ പോ​ലും  മോ​ഷ്‌ടാക്ക​ളെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ക​ല്ലു​വെട്ടാംകു​ഴി ജം​ഗ്ഷ​നു സ​മീ​പം ശ്രീ​നാ​രാ​യ​ണ വി​ലാ​സ​ത്തി​ല്‍ പ്ര​താ​പ​ന്‍റെ അ​ട​ച്ചി​ട്ടി​രു​ന്ന വീ​ടി​ന്‍റെ പ്ര​ധാ​ന വാ​തി​ല്‍ കു​ത്തി​ത്തുറ​ന്ന് വീ​ടി​ന​ക​ത്തെ അ​ല​മാ​ര ത​ക​ര്‍​ത്ത് നാ​ലു ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ന്നി​രു​ന്നു.

ഇ​തി​ന്‍റെ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് അ​ടു​ത്ത മോ​ഷ​ണം. ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​ശ​ങ്ക​യി​ലാ​ണ്.കു​ള​ത്തൂ​പ്പു​ഴ പോലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. മു​മ്പ് ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട ആ​ളു​ത​ന്നെ​യാ​കാ​മെ​ന്നാ​ണ് പോലീ​സ് സം​ശ​യി​ക്കു​ന്ന​ത്. വി​ര​ള​ട​യാ​ള വി​ദ​ഗ്ധ​രു​ടെ​യും ഫോ​റ​സി​ക് വി​ഭാ​ഗ​ത്തി​ന്‍റെ​യും സ​ഹാ​യം തേ​ടി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കാ​നാ​ണ് പോലീ​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags : Local News Nattuvishesham Kollam

Recent News

Corehub Up