x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന കേ​സ്; പ്ര​തി​ക്കാ​യി ഇ​ന്ന് ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ല്‍​കും


Published: June 23, 2026 07:24 AM IST | Updated: June 23, 2026 07:24 AM IST

കൊ​യി​ലാ​ണ്ടി: ഭാ​ര്യ​യെ വെ​ട്ടി​ക്കൊന്ന കേ​സി​ൽ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന പ്ര​തി കു​ട്ടി​കൃ​ഷ്ണ​നെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കാ​നാ​യി പോ​ലീ​സ് ഇ​ന്ന് കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കും .

കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്.​തെ​ളി​വെ​ടു​പ്പും ന​ട​ത്തും. പാ​റ​ക്ക​ൽ താ​ഴെ സു​ധ(58) യെ​യാ​ണ് ഭ​ർ​ത്താ​വ് കു​ട്ടി​കൃ​ഷ്ണ​ൻ കൊ​ല ചെ​യ്ത​ത് .വീ​ടി​നോ​ട് ചേ​ർ ന്ന ​ഷെ​ഡി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ൽ ക​ണ്ട​ത് കൊ​ല​യ്ക്ക് ശേ​ഷം​മു​ങ്ങി​ന​ട​ന്ന പ്ര​തി കു​ട്ടി​കൃ​ഷ്ണ​നെ രാ​ത്രി​യോ​ടെ കൊ​യി​ലാ​ണ്ടി​യി​ലെ വി​ദേ​ശ​മ​ദ്യ ഷോ​പ്പി​നു സ​മീ​പം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് .

പ​ര​സ്പ​ര വി​രു​ദ്ധ​മാ​യാ​ണ് കു​ട്ടി​കൃ​ഷ്ണ​ൻ പോ​ലീ​സി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി​യ​ത്.​പി​ന്നീ​ട് കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി മെ​റി​ൻ ജോ​സ​ഫ്, വ​ട​ക​ര ഡി​വൈ​എ​സ്പി കെ.​സ​നി​ൽ​കു​മാ​ർ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എ​ൻ. സു​നി​ൽ കു​മാ​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്കേ​സ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Tags : nattu vishesham Wife-stabbling case

Recent News

Corehub Up