x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​മൃ​ഗ​ശ​ല്യം വ്യാ​പ​കം : കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ജ​നം ഭീ​തി​യി​ല്‍


Published: July 3, 2026 06:40 AM IST | Updated: July 3, 2026 06:40 AM IST

കി​ഴ​ക്ക​ന്‍ മേ​ഖ​ലയിലെത്തിയ കാട്ടുപോത്തുകൾ.

പു​ന​ലൂ​ര്‍: വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം വ​ര്‍​ധി​ച്ച​തോ​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ലയിലെ ജനങ്ങൾ ഭീ​തി​യി​ല്‍. കാ​ട്ടു​പ​ന്നി​യും കാ​ട്ടു​പോ​ത്തും പു​ലി​യും കാ​ട്ടാ​ന​ക​ളും കു​ര​ങ്ങു​ക​ളും മ​യി​ലു​ക​ളുംമെ​ല്ലാം നാ​ട്ടി​ലി​റ​ങ്ങി​യ​തോ​ടെ ജ​നം ഭീ​തി​യി​ലാ​ണ്. കി​ഴ​ക്ക​ന്‍ മേ​ഖ​ലാ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ഇ​റ​ങ്ങു​ന്നു.

തെ​ന്മ​ല, ആ​ര്യ​ങ്കാ​വ്, ക​റ​വൂ​ര്‍, ഇ​ട​മ​ണ്‍, ചാ​ലി​യ​ക്ക​ര, വി​ള​ക്കു​വെ​ട്ടം, ക​ല്ലാ​ര്‍ മേ​ഖ​ല​ക​ളി​ല്‍ കൃ​ഷി ചെ​യ്യാ​ന്‍ ക​ഴി​യാ​തെ ക​ര്‍​ഷ​ക​ര്‍ വ​ല​യു​ന്നു. കാ​ര്‍​ഷി​ക വി​ള​ക​ള്‍ വ​ന്‍​തോ​തി​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ന​ശി​പ്പിക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ പ​ല കു​ടും​ബ​ങ്ങ​ളും ജീ​വി​യ്ക്കാ​ന്‍ പാ​ടു​പെ​ടു​ന്നു. വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​വും ഇ​വി​ടെ പ​തി​വാ​കു​ന്നു.

ആ​ര്യ​ങ്കാ​വ് മേ​ഖ​ല​യി​ല്‍ കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ര​വ​ധി​പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്‌ടപെ​ട്ടി​ട്ടു​ണ്ട്. സ​ന്ധ്യ​ക​ഴി​ഞ്ഞാ​ല്‍ പ​ല​രും ഭ​യ​ന്നു ക​ഴി​യു​ക​യാ​ണ്.
കി​ട​ങ്ങു​ക​ള്‍ സ്ഥാ​പി​ച്ചും തീ​യി​ട്ടും മ​റ്റും ഇ​വ​ര്‍ ഉ​റ​ക്ക​മി​ള​ച്ചി​രി​യ്ക്കു​ന്നു. ചെ​മ്പ​ന​രു​വി പ്ര​ദേ​ശ​ത്ത് നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ വീ​ടും സ്ഥ​ല​വും ഉ​പേ​ക്ഷി​ച്ചു​പോ​യി. നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ളാ​ണ് ഇ​ല്ലാ​താ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ക​റ​വൂ​ര്‍ മേ​ഖ​ല​യി​ലി​റ​ങ്ങി​യ പു​ലി കി​ണ​റ്റി​ല്‍ വീ​ഴു​ക​യു​ണ്ടാ​യി. ഏ​തു സ​മ​യ​വും ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​കാ​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ് കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍. ദി​നം​പ്ര​തി വ​ന്യ​ജീ​വി ആ​ക്ര​മ​ണം വ​ര്‍​ധി​ച്ചി​ട്ടും കൃ​ത്യ​മാ​യ പ​രി​ഹാ​രം കാ​ണാ​ന്‍ അ​ധി​കൃ​ത​ര്‍​ക്കും ക​ഴി​ഞ്ഞി​ട്ടി​ല്ല. ടാ​പ്പിം​ഗ് തൊ​ഴി​ലാ​യി സ്വീ​ക​രി​ച്ച​വ​രാ​ണ് കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ഏ​റെ​യും. അ​തി​രാ​വി​ലെ റ​ബര്‍ ടാ​പ്പിം​ഗി​ന് പോ​കു​മ്പോ​ള്‍ പ​ല​രും കാ​ട്ടാ​ന​ക​ള്‍​ക്ക് മു​ന്നി​ല്‍​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്. സ്ഥി​ര​മാ​യി കാ​ട്ടാ​ന​ക​ള്‍ ഇ​റ​ങ്ങു​ന്ന നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളു​ണ്ട്.

ദി​വ​സേ​ന കാ​ട്ടാ​ന​ക​ളെ കാ​ണാ​ത്ത​വ​രാ​യി ആ​രു​മി​ല്ല. ജ​ന​വാ​സ മേ​ഖ​ല​യും, വ​ന​മേ​ഖ​ല​യും ഒ​രു​പോ​ലെ കി​ട​ക്കു​ന്ന സ്ഥ​ല​മാ​ണ് ക​റ​വൂ​ര്‍, പെ​രു​ന്തോ​യി​ല്‍, ചെ​മ്പ​ന​രു​വി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ള്‍.

വ​നം​വ​കു​പ്പ് കാ​ട് തെ​ളി​ക്കാ​ത്ത​തു കാ​ര​ണം കാ​ന​ന​പാ​ത​ക​ള്‍ കാ​ടു​മൂ​ടി കി​ട​ക്കു​ന്നു. 1977 ന് ​മു​മ്പ് കു​ടി​യേ​റി താ​മ​സി​ച്ച് കൃ​ഷി​യി​ലൂ​ടെ​യും മൃ​ഗ​ങ്ങ​ളെ വ​ള​ര്‍​ത്തി​യും ഉ​പ​ജീ​വ​ന​മാ​ര്‍​ഗം ക​ണ്ടെ​ത്തി​യ ജ​ന​ങ്ങ​ളും ഇ​വി​ടെ താ​മ​സി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ കാ​ട്ടാ​ന, കാ​ട്ട് പോ​ത്ത്, മ്ലാ​വ്, കേ​ഴ, മ​യി​ല്‍, ക​ടു​വ, പു​ലി എ​ന്നി​വ​യു​ടെ ആ​ക്ര​മ​ണം മൂ​ലം വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളും കൃ​ഷി​യും പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യും വ​ന്‍​തോ​തി​ല്‍ കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍ കൊ​ന്നൊ​ടു​ക്കു​ന്നു.

വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം ക​ര്‍​ഷ​ക​ര്‍ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്. വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു വീ​ടു​ക​ളി​ല്‍ വ​ള​ര്‍​ത്തി​യി​രു​ന്ന നാ​യ്ക്ക​ള്‍. നാ​യ്ക്ക​ളെ പു​ലി​ക​ള്‍ ഭ​ക്ഷ​ണ​മാ​ക്കി തു​ട​ങ്ങി​യ​തോ​ടെ ഇ​വി​ടു​ത്തു​കാ​ര്‍​ക്ക് ഇ​നി ര​ക്ഷാ ക​വ​ചം തീ​ര്‍​ക്കാ​ന്‍ ഒ​ന്നു​മി​ല്ലാ​തെ​യാ​യി.

കു​ട്ടി​ക​ള്‍​ക്ക് സ്‌​കൂ​ള്‍ പ​ഠ​നം പോ​ലും അ​വ​താ​ള​ത്തി​ലാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടെ​ങ്കി​ലേ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ന് പ​രി​ഹാ​ര​മാ​വു​ക​യു​ള്ളൂ.

Tags : Local News Nattuvishesham Kollam

Recent News

Corehub Up